കവിയും അധ്യാപകനുമായ പി.പി. രാമചന്ദ്രന്റെ ലേഖനസമാഹാരമായ 'നല്ല മാഷല്ല ഞാന്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു.

To advertise here,

ജീവിതം,കവിത,നാടകം എന്നീ മൂന്നു വ്യവഹാരങ്ങളിലും ഒരുപോലെ ഇടപെട്ടും ഇടംതേടിയും കഴിഞ്ഞകാലത്തെ ഓര്‍മ്മിച്ചെടുക്കുന്ന ലളിതവും സരസവുമായ നിരീക്ഷണക്കുറിപ്പുകളുടെ സമാഹാരമാണിത്.  "തിരിഞ്ഞുനോക്കുമ്പോള്‍ ചിരി വരുന്ന ചില ജീവിതസന്ദര്‍ഭങ്ങള്‍, അരങ്ങിനെക്കാള്‍ അണിയറയെ സ്‌നേഹിച്ച നാടകപ്രവര്‍ത്തകന്റെ നിരീക്ഷണങ്ങള്‍, വായനയില്‍ ഉള്ളില്‍ത്തട്ടിയ രചനകളിലെ തനിമ അടയാളപ്പെടുത്താനുള്ള പരിശ്രമങ്ങള്‍- ഇതാണ് ചുരുക്കത്തില്‍ ഈ പുസ്തകത്തിലെ ഉള്ളടക്കം" - പുസ്തകത്തിന്റെ മുഖവുരയില്‍ പി.പി. രാമചന്ദ്രന്‍ കുറിക്കുന്നു.