ഷെര്‍ലക് ഹോംസ് ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്‌സിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ക്രൈംഫിക്ഷന്‍ പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്. ബുധനാഴ്ച മുതല്‍ ജൂണ്‍ 3 വരെ ഈ ആനുകൂല്യം ലഭിക്കും. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണം, ജെയിംസ് ഹാഡ്‌ലി ചേസ്, എഡ്ഗാര്‍ വാലസ്, കോട്ടയം പുഷ്പനാഥ്, ബാറ്റണ്‍ ബോസ് തുടങ്ങിയവരുടെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ മുതല്‍ ജി. ആര്‍. ഇന്ദുഗോപന്‍, അന്‍വര്‍ അബ്ദുള്ള, ലാജോ ജോസ്, ശ്രീപാര്‍വതി തുടങ്ങിയവരുടെ പുതിയ പുസ്തകങ്ങള്‍ വരെ ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമാണ്. 

To advertise here,

മലയാളത്തിലെ ആദ്യ ഡീറ്റെക്റ്റീവ് നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിരുതന്‍ ശങ്കു, അശ്വതി തിരുനാള്‍ രചിച്ച വിജനവീഥി, മലയാളത്തിന്റെ ക്ലാസ്സിക് മാന്ത്രിക നോവല്‍ കൃഷ്ണപ്പരുന്ത്, സുനില്‍ പരമേശ്വരന്റെ അനന്തഭദ്രവും മറ്റു പുസ്തകങ്ങളും, അപൂര്‍വ്വ ഭീതിയുടെ 8 ആഖ്യാനങ്ങള്‍ പ്രമേയമായ ഭയങ്കുരം തുടങ്ങിയ മലയാളത്തിലെ വിവിധ പ്രസാധകരുടെ ക്രൈം ഫിക്ഷന്‍ പുസ്തകങ്ങളും മാന്ത്രിക നോവലുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ സ്റ്റോറായ mbibooks.com -ലൂടെ വിലക്കിഴിവില്‍ സ്വന്തമാക്കാം.