കേരളപ്പിറവിദിനത്തോടനുബന്ധിച്ച് മലയാള പുസ്തകങ്ങള്‍ക്ക് പ്രത്യേക ഓഫറുമായി മാതൃഭൂമി ബുക്‌സ് ഓണ്‍ലൈന്‍. പുസ്തകങ്ങള്‍ ഇനി 25% വിലക്കുറവില്‍ വാങ്ങാം. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയുള്ള 3 ദിവസങ്ങളില്‍ സാഹിത്യ, സാഹിത്യേതര വിഭാഗങ്ങളിലെ മലയാളപുസ്തകങ്ങള്‍ക്ക് ഈ ഡിസ്‌കൗണ്ട് ലഭിക്കും.

To advertise here,

ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ കാലം സാക്ഷി, വയലാര്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പിയുടെ പുതിയ പുസ്തകം എന്റെ കഥാനായികമാര്‍, സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ കറ, സേതുവിന്റെ ആത്മകഥ അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍, ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പി.എന്‍. ഗോപീകൃഷ്ണന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ, ഷിനിലാലിന്റെ നോവല്‍ ഇരു, മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉന്മാദം തുടങ്ങിയ വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്.

ആകര്‍ഷകമായ വിലക്കുറവില്‍ ഇഷ്ടപുസ്തകങ്ങള്‍ വാങ്ങുവാന്‍ mbibooks.com സന്ദര്‍ശിക്കുക.