ഫെയ്‌സ്ബുക്കില്‍ എഴുതിയ പേരില്ലാത്തുടര്‍ക്കഥ; 17 പതിപ്പുകള്‍, അക്കാദമി പുരസ്‌കാരം


2019 മേയ് 14 മുതലാണ് നാട്ടിന്‍പുറത്തെ രണ്ട് പെണ്ണുങ്ങളുടെ കഥ രാജശ്രീ എഴുതിത്തുടങ്ങിയത്. ഫെയ്‌സ്ബുക്കില്‍ നിത്യവും ഓരോ അധ്യായമായി നോവല്‍ പോസ്റ്റുചെയ്യാനും തുടങ്ങി.

ഡോ. ആർ. രാജശ്രീ

ഫെയ്‌സ്ബുക്കില്‍ ഹിറ്റായ ഡോ. ആര്‍. രാജശ്രീയുടെ പേരില്ലാത്തുടര്‍ക്കഥയായിരുന്നു കല്യാണിയുടെയും ദാക്ഷായണിയുടെയും കത. മാതൃഭൂമി ബുക്‌സാണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കായി രാജശ്രീ എഴുതിയ ശീര്‍ഷകമില്ലാതെ എഴുതിയ നോവല്‍ മലയാള സാഹിത്യത്തില്‍ പുതുഅധ്യായം രചിക്കുകയായിരുന്നു. ഇപ്പോഴിതാ ഏറ്റവും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരവും നേടി കല്യാണിയുടെയും ദാക്ഷായണിയുടെയും ജൈത്രയാത്ര തുടരുകയാണ്.

2019 മേയ് 14 മുതലാണ് നാട്ടിന്‍പുറത്തെ രണ്ട് പെണ്ണുങ്ങളുടെ കഥ രാജശ്രീ എഴുതിത്തുടങ്ങിയത്. ഫെയ്‌സ്ബുക്കില്‍ നിത്യവും ഓരോ അധ്യായമായി നോവല്‍ പോസ്റ്റുചെയ്യാനും തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ സന്നദ്ധതയറിയിച്ചു. അതോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്യുന്നത് നിര്‍ത്തി. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന പേരിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഔപചാരിക പ്രകാശനം നവംബര്‍ ഒന്നിന് കോഴിക്കോട്ട് നടക്കുംമുമ്പേ ഒന്നാംപതിപ്പ് ഒരാഴ്ചകൊണ്ട് വിറ്റുതീര്‍ന്നു.

നോവല്‍ പ്രസിദ്ധപ്പെടുത്തുന്നകാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ വായനക്കാര്‍ പ്രകാശനത്തിനുമുമ്പേ മാതൃഭൂമി ബുക്‌സ് ശാഖകളിലെത്തി പുസ്തകം വാങ്ങുകയായിരുന്നു. നിലവില്‍ 17 പതിപ്പുകള്‍ പിന്നിടുമ്പോഴും മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ തന്നെയാണ് പുസ്തകം

കഥാപാത്രങ്ങളായെത്തുന്ന രണ്ടു സ്ത്രീകള്‍ക്കൊപ്പം അടിയന്തരാവസ്ഥയും ശൂരനാട് കലാപവും എ.കെ.ജി.യുടെ മരണവും ബാബരി മസ്ജിദ് തകര്‍ക്കലുമെല്ലാം നോവലില്‍ കടന്നുവരുന്നു. എന്‍. ശശിധരനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. ''രാജശ്രീ എഴുതുകയല്ല, പ്രസരിക്കുകയാണ്. ചില ഭാഗങ്ങള്‍ അസാധ്യമെന്ന് എനിക്ക് തോന്നി'' എന്നാണ് കവിയും നിരൂപകനുമായ കല്പറ്റ നാരായണന്‍ നോവലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

തലശ്ശേരി ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അധ്യാപികയാണ് രാജശ്രീ. ഒരുപതിറ്റാണ്ടുമുമ്പ് ആനുകാലികങ്ങളില്‍ കുറച്ചു കഥകളെഴുതി നിര്‍ത്തിയശേഷം എഴുത്തിന്റെ ലോകത്തേക്കുള്ള അവരുടെ മടങ്ങിവ് കൂടിയായിരുന്നു ഈ നോവല്‍.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: kalyaniyennum dakshayaniyennum peraya randu sthreekalude katha r rajasree mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented