കോഴിക്കോട്: ഗായകന്‍ കെ.ജെ യേശുദാസിന് ഇനിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കരുതെന്ന് സി.പി.എം. നേതാവും ഉദുമ എം.എല്‍.എയുമായ കെ. കുഞ്ഞിരാമന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ എഴുതുന്നു എന്ന പക്തിയിലേക്ക് അയച്ച കത്തിലാണ് കെ കുഞ്ഞിരാമന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്‌. 

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

യേശുദാസിന്റെ 80ാം പിറന്നാളിനോടനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ യേശുദാസ് പതിപ്പിനോടുള്ള പ്രതികരണമായാണ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ കത്തെഴുതിയിരിക്കുന്നത്. എസ്. ഗോപാലകൃഷ്ണന്റെ ലേഖനത്തില്‍ പറഞ്ഞതുപോലെ യേശുദാസിനെ ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശിപ്പിക്കാന്‍ മടികാണിക്കുന്ന നമ്മുടെ ഒരു സമൂഹത്തിന്റെ കൊള്ളരുതായ്മയെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ എഴുതുന്നു. 

ഇക്കാലത്ത് ഭക്തരില്‍ ഭക്തിയുള്ള ഒന്നാമന്‍  കെ.ജെ യേശുദാസ് ആണെന്ന് താന്‍ വിശ്വസിക്കുന്നതായും 'ഭക്തന്‍മാര്‍ തരികിലേ മുക്തിക്ക് രസമുള്ളൂ ഭക്തന്‍മാര്‍ തന്നതെല്ലാം മുക്തിക്ക് രസംതന്നെ'  എന്നാണ് ശ്രീകൃഷ്ണന്‍ വിദുരരുടെ ക്ഷണം സ്വീകരിക്കുന്ന വേളയില്‍ പറയുന്നതെന്ന്് ഇന്നത്തെ ഭക്തര്‍ ഓര്‍ക്കണമെന്നും കെ. കുഞ്ഞിരാമന്‍ പറയുന്നു.

കെ കുഞ്ഞിരാമന്‍ എം.എല്‍.എയുടെ കത്ത് ഇന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം.

Content Highlights: K Kunhiraman MLA letter about Yesudas guruvayur temple entry