ഇന്ത്യന്‍ സമകാലിക സാഹിത്യത്തിന് നല്‍കുന്ന പ്രധാനപ്പെട്ട ബഹുമതികളിലൊന്നായ ജെ.സി.ബി പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവന്നു.

To advertise here,

5 വിവര്‍ത്തന പുസ്തകങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത ഷീലാ ടോമി രചിച്ച മലയാളം രചന വല്ലിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ചലി ശ്രീയുടെ `ടോമ്പ് ഓഫ് സാന്‍ഡ്`(ഹിന്ദി), ഖാലിദ് ജാവേദിന്റെ `പാരഡൈസ് ഓഫ് ഫുഡ്` (ഉര്‍ദു), ചൗദന്‍ കാബിമോയുടെ `സോങ് ഓഫ് ദ സോയില്‍` (നേപ്പാളി), മനോരഞ്ജന്‍ ബ്യാപാരിയുടെ `ഇമാന്‍` (ബെംഗാളി) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു രചനകള്‍.

മലയാളം, ബെംഗാളി കൃതികള്‍ മുന്‍പും തിരഞ്ഞെടുത്തുണ്ടെങ്കിലും ഹിന്ദി, ഉര്‍ദു, നേപ്പാളി കൃതികള്‍ ആദ്യമായാണ് പരിഗണിക്കപ്പെടുന്നത്. നവംബര്‍ 19 നാണ് വിജയിയെ പ്രഖ്യാപിക്കുക. 25 ലക്ഷം രൂപയാണ് സമ്മാനതുക.