
2023 -ലെ ജെ.സി.ബി. പുരസ്കാരത്തിന് പെരുമാള്‍ മുരുകന് അര്‍ഹനായി. അദ്ദേഹത്തിന്റെ പുസ്തകമായ 'ആലണ്ട പാച്ചി'(Alandapatchi)യുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'ഫയര്‍ ബേഡ്'(Fire bird) എന്ന കൃതിക്കാണ് പുരസ്കാരം. ജനനി കണ്ണനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പെന്ഗ്വിന് റാന്‍ഡം ഹൗസാണ് 'ഫയര്‍ ബേഡി'ന്റെ പ്രസാധകര്. 25 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. വിവര്ത്തകയ്ക്ക് പത്ത് ലക്ഷം രൂപ ലഭിക്കും.
'ഫയര്‍ ബേഡി'നെക്കൂടാതെ നാല് കൃതികളായിരുന്നു ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം വിവര്ത്തനകൃതികളായിരുന്നു. മനോരഞ്ജന്‍ ബ്യാപാരിയുടെ 'ദ നെമിസിസ്'(ബംഗാളിയില്‍നിന്ന്), മനോജ് രൂപ്തയുടെ 'ഐ നെയിംഡ് മൈ സിസ്റ്റര്‍ സൈലന്‍സ്' (ഹിന്ദിയില്‍നിന്ന്) എന്നിവയായിരുന്നു അവ.
Content Highlights: Perumal Murugan bags J.C.B award for literature, Book Fire bird translation of Aalandapatchi
Published: 18 Nov 2023, 10:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented