കണ്ണൂര്‍: 'ഇന്‍സ്റ്റ ഹിറ്റ്' ഓഫറുമായി മാതൃഭൂമി ബുക്‌സ്. ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ക്കാണ് ഓഫറുമായി മാതൃഭൂമി ബുക്‌സ് എത്തിയിരിക്കുന്നത്. 

To advertise here,

റാം c/o ആനന്ദി, ഏറ്റവും പ്രിയപ്പെട്ട എന്നോട്, വിശപ്പ് പ്രണയം ഉന്മാദം, ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങള്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, എന്നിങ്ങനെ നവമാധ്യമങ്ങളിലൂടെ ഹിറ്റായ പുസ്തകങ്ങള്‍ക്ക് ഇന്‍സ്റ്റ ഹിറ്റ് ഓഫര്‍ ഒരുക്കിയിട്ടുണ്ട്. 31 വരെ മാതൃഭൂമി ബുക്‌സ് കണ്ണൂരില്‍ ഇന്‍സ്റ്റ ഹിറ്റ് ഓഫര്‍ ലഭ്യമാണ്.

അവധിക്കാലത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങളും ഇന്‍സ്റ്റ ഹിറ്റ് ഓഫറില്‍ ഈ ദിവസങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സ്വന്തമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി ബുക്‌സ്, സിറ്റി സെന്റര്‍, ഫോര്‍ട്ട് റോഡ് കണ്ണൂര്‍. ഫോണ്‍: 8590603152