തുറന്നെഴുത്തുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ എഴുത്തുകാരി എച്ച്മുക്കുട്ടിയുടെ നോവല്‍ 'ചൊക്‌ളി' പുറത്തിറങ്ങി. തൃശ്ശൂരിന്റെ തെക്കന്‍ഭാഗമായ തൃക്കൂരുള്‍പ്പെടുന്ന പ്രദേശത്തെ സാധാരണക്കാരന്റെ ഭാഷയിലാണ് നോവല്‍ എഴുതിയിരിക്കുന്നത്. ഉള്‍ഗ്രാമത്തില്‍ ജീവിക്കുന്ന ഒരാളുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന നോവല്‍ എഴുത്തുകാരിയുടെതന്നെ ജീവിതാനുഭവങ്ങളെ ചേര്‍ത്തുവെക്കുന്നു. 

To advertise here,

സാധാരണക്കാരനുവേണ്ടി ആഖ്യാതാവ്‌ സംസാരിക്കുന്നതിന് പകരം പഠിപ്പും ലേകപരിചയവും കുറഞ്ഞ ഒരാളിലൂടെ, അയാളുടെ അനുഭവങ്ങള്‍ സ്വന്തം ഭാഷാശൈലിയില്‍ നോവലില്‍ കേള്‍ക്കാം. അധികാരകേന്ദ്രങ്ങള്‍ അവഗണിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന അധഃസ്ഥിതസമൂഹത്തിന്റെ നിസ്സഹായതകള്‍ ഈ രചന പ്രകടമാക്കുന്നുണ്ട്. ഒരിക്കലെങ്കിലും ആ നിസ്സഹായതകളിലൂടെ കടന്നുപോകാത്ത സാധാരണക്കാര്‍ നമുക്കിടയിലുണ്ടാകില്ല. ആ സമാനാനുഭവങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തുമ്പോള്‍ കഥാപാത്രങ്ങള്‍ വായനക്കാര്‍തന്നെയാകുന്നു. 

അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീകമാണ് 'ചൊക്‌ളി'യെന്ന് പുസ്തകം പറയുന്നു. ഒരുകാലത്ത് താന്‍ കടന്നുപോയ ജീവിതാവസ്ഥകള്‍തന്നെയാണ് ഈ രചനയില്‍ പുനരാവിഷ്‌കരിക്കുന്നതെന്ന് സമ്മതിക്കുന്ന എഴുത്തുകാരി വലിയൊരു സമൂഹത്തെ തന്നെയാണ്  നോവലിലൂടെ അവതരിപ്പിക്കുന്നത്‌.