തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം പൂര്‍വവിദ്യാര്‍ഥി സംഘടന ബ്രണ്ണന്‍ മലയാളം സമിതിയുടെ പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ.സന്തോഷ്‌കുമാറിന്റെ 'നാരകങ്ങളുടെ ഉപമ' എന്ന ചെറുകഥാസമാഹാരത്തിന്. 15,000 രൂപയും ഹരീന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

ഡിസംബര്‍ 10-ന് 10.30-ന് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം. എ.റഹ്മാന്‍ പുരസ്‌കാരം സമ്മാനിക്കും. കണ്ണൂര്‍ സര്‍വകലാശാല എം.എ. മലയാളം പരീക്ഷയില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയ പി.അനവദ്യ, ടി.കെ.തസ്ലിമ, എ.സയോണ എന്നിവര്‍ക്ക് 5000, 3000, 2000 രൂപവീതം മണിമല്ലിക വിദ്യാഭ്യാസ പുരസ്‌കാരം നല്‍കും.

പൂര്‍വവിദ്യാര്‍ഥിനിയും അധ്യാപികയുമായിരുന്ന മണിമല്ലികയുടെ സ്മരണാര്‍ഥം ഭര്‍ത്താവ് ഗോപാലന്‍ തയ്യിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പത്രസമ്മേളനത്തില്‍ മലയാളം സമിതി പ്രസിഡന്റ് വി.എസ്.അനില്‍കുമാര്‍, പ്രൊഫ. കെ.പി.നരേന്ദ്രന്‍, ഡോ. ആര്‍.രാജശ്രീ, ഡോ. എന്‍.ലിജി എന്നിവര്‍ പങ്കെടുത്തു.

Content Highlights : e santhoshkumar wind manimallika award