തൃശ്ശൂര്‍: സമൂഹത്തിന്റെ ഓര്‍മക്കുറിപ്പായി ഉയരുമ്പോഴാണ് സാഹിത്യത്തിന് മൂല്യമുയരുന്നതെന്ന് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. സുധീര്‍ പെരുമ്പിലാവ് രചിച്ച്, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ഒരു ഓട്ടോക്കാരന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന കൃതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മിത ഗിരീഷ് പുസ്തകം ഏറ്റുവാങ്ങി.

To advertise here,

ചടങ്ങില്‍ സുധീര്‍ പെരുമ്പിലാവ്, മുഹമ്മദ് അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. 19 വരെ തുടരുന്ന പുസ്തകോത്സവത്തില്‍ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനവും വില്‍പ്പനയും. 10 മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്. തൃശ്ശൂരിലെ ആര്യ ഐ കെയറുമായി സഹകരിച്ചാണു ബുക്ക് ഫെയര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 85906 02304.