
ചേര്‍ത്തല: പുസ്തകപ്രേമികള്‍ക്കായി പുസ്തകങ്ങളുടെ വലിയ ശേഖരമൊരുക്കി മാതൃഭൂമി ചേര്‍ത്തല പുസ്തകോത്സവത്തിനു തുടക്കമായി. എട്ടുവരെ നഗരത്തില്‍ എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് പുസ്തകോത്സവം. എഴുത്തുകാരനും 2023-ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ഉദ്ഘാടനം നിര്‍വഹിച്ചു. ശരീര ആരോഗ്യ സംരക്ഷണത്തിനു യോഗയും ജിംനേഷ്യവുമൊക്കെ ഉപയോഗിക്കുന്നതുപോലെ മനസ്സിനും തലച്ചോറിനും നല്‍കാവുന്ന ഏറ്റവും വലിയ വ്യായാമമാണ് വായനയെന്ന് അദ്ദേഹം പറഞ്ഞു. ജീവിതവിജയത്തിന് അര്‍ഥമുള്ള വായനവേണമെന്നും അത് മനുഷ്യന്റെ അകത്തളങ്ങളിലേക്ക് പുതിയ വെളിച്ചവും അനുഭവവും ആശയങ്ങളും സന്നിവേശിപ്പിക്കുകയും അതുവഴി മനസ്സിന് ആനന്ദവും ആസ്വാദനവും സമാധാനവും ലഭിക്കുകയും ചെയ്യുമെന്നും സുനീഷ് വാരനാട് പറഞ്ഞു.
കൗണ്‍സിലര്‍ എ. അജി, ഷാജി മഞ്ജരി, ജോസഫ് മാരാരിക്കുളം, ടോം ജോസഫ് ചമ്പക്കുളം, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. ജയകൃഷ്ണന്‍, സി.വി. രാധാകൃഷ്ണന്‍, ബഷീര്‍ കെ. തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളത്തിലെയും ഇംഗ്ലീഷിലെയും വിവിധ പ്രസാധകരുടെ വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ പുസ്തകോത്സവത്തില്‍ ലഭിക്കും.
പുതിയ പുസ്തകങ്ങളായ പി.വി. ഷാജികുമാര്‍-മരണവംശം, അജയ് പി. മങ്ങാട്ട്-ദേഹം, ആര്‍. രാജശ്രീ-ആത്രേയകം, അന്‍വര്‍ അബ്ദുള്ള -ഇന്നലെകള്‍ക്കപ്പുറം, ജോര്‍ജ് ഓര്‍വെല്‍-ദേശീയത, ഫാസിസം ജനാധിപത്യം, വിനു. പി/നിയാസ് കരീം മരണക്കൂട്ട്: ഒരു 'ശവംവാരി'യുടെ ആത്മകഥ, സിയാഫ് അബ്ദുല്‍ഖാദിര്‍-തീവണ്ടി ജീവിതം തുടങ്ങിയ പുസ്തകങ്ങളും 2023 കേരള സാഹിത്യ അക്കാദമി മികച്ച നോവലിനുള്ള അവാര്‍ഡ് നേടിയ ഹരിത സാവിത്രിയുടെ സിന്‍, മികച്ച യാത്രാവിവരണത്തിനുള്ള പുരസ്‌കാരം നേടിയ നന്ദിനി മേനോന്റെ ആംചൊ ബസ്തര്‍, സി.ബി. കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടിയ കെ.സി. നാരായണന്റെ മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും, ഹാസസാഹിത്യകൃതിക്കുള്ള അവാര്‍ഡ് നേടിയ സുനീഷ് വാരനാടിന്റെ വാര'നാടന്‍' കഥകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭിക്കും.
സ്‌കൂള്‍-കോളേജ് ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും പ്രത്യേക വിലക്കിഴിവും ലഭിക്കും. ഫോണ്‍: 9995655006.
Content Highlights: Book festival starts at Cherthala Mathrubhumi books
Published: 02 Sept 2024, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented