ബുക്കര്‍ ജേതാവ് അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപ്പുസ്തകം 'മദര്‍ മേരി കംസ് ടു മീ' ഓഗസ്റ്റ് 28-ന് പുറത്തിറങ്ങും. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം 2025-ലെ ഏറ്റവും ശ്രദ്ധേയമായ ടൈറ്റിലുകളിലൊന്നായി കണക്കാക്കപ്പെടുന്നു. അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തില്‍.
അരുന്ധതി റോയിയുടെ ആദ്യനോവലായ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് 1997-ല്‍ ബുക്കര്‍ സമ്മാനം നേടിയിരുന്നു. 2017-ല്‍ പുറത്തുവന്ന രണ്ടാമത്തെ നോവലായ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് ബുക്കര്‍ സമ്മാനത്തിനുള്ള ലോങ്ങ്‌ലിസ്റ്റിലും ഇടംനേടി. വ്യക്തിയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും അരുന്ധതി റോയിയുടെ ജീവിതം അടയാളപ്പെടുത്തുന്ന ഈ പുതിയ പുസ്തകത്തില്‍ തന്നെ എക്കാലത്തും മോഹിപ്പിച്ച അമ്മയെക്കുറിച്ചുള്ള സരളമല്ലാത്ത ഓര്‍മകള്‍ക്കാണ് പ്രാധാന്യം.
അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മീ ആദ്യം ബുക്ക് ചെയ്യുന്ന 500 പേര്‍ക്ക് എഴുത്തുകാരിയുടെ കൈയൊപ്പോടുകൂടിയ പുസ്തകം, പ്രത്യേകം തയ്യാറാക്കിയ ബുക്മാര്‍ക്ക്, കുറിപ്പ് എന്നിവ ലഭിക്കും. 899 രൂപ മുഖവിലയുള്ള പുസ്തകം മാതൃഭൂമി ബുക്‌സ്റ്റോറുകളിലും ഓണ്‍ലൈനിലും ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 699 രൂപയ്ക്ക് ലഭിക്കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Arundhati Roy new book pre booking
Published: 20 Aug 2025, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented