ചേര്‍ത്തല: സിനിമാ-സീരിയല്‍ താരം ഗായത്രി അരുണിന്റെ ആദ്യ പുസ്തകമായ അച്ഛപ്പം കഥകള്‍ നടന്‍ മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക്പേജിലൂടെ പ്രകാശനം ചെയ്തു.

ഗായത്രിയുടെ അച്ഛനും, ചേര്‍ത്തല നഗരസഭ കൗണ്‍സിലറുമായിരുന്ന എന്‍.രാമചന്ദ്രന്റെ ഒന്നാം ശ്രാദ്ധദിനമായ സെപ്തംബര്‍ അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്.

അച്ഛനെക്കുറിച്ചുള്ള രസകരമായ 10 കഥകളും ബാല്യകാലഓര്‍മകളും അടങ്ങുന്നതാണ് അച്ഛപ്പം കഥകള്‍. നിയതം ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ദീപ്തി ഐപിഎസായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സര്‍വ്വോപരി പാലാക്കാരന്‍, വണ്‍ തുടങ്ങിയ  ചിത്രങ്ങളിലൂടെ സിനിമാരംഗത്തും സാന്നിധ്യമറിയിച്ചു.

Content Highlights: Gayathri Arun, Mohanlal, Books