ബെംഗളൂരുവില്‍ നിന്ന് എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എട്ട് എ.സി. മള്‍ട്ടി ആക്‌സില്‍ വോള്‍വോ സ്ലീപ്പര്‍ 'അംബാരി ഉത്സവ്' ബസുകള്‍ തുടങ്ങുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകള്‍ ബസിലുണ്ടാവുമെന്ന് കര്‍ണാടക ആര്‍.ടി.സി. അറിയിച്ചു.

To advertise here,

പുതിയ സര്‍വീസുകള്‍ 21-ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോള്‍വോ ബസുകളാണ് കര്‍ണാടക വാങ്ങുന്നത്. ഒരു ബസിന് ഒന്നേമുക്കാല്‍ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല.

നിലവില്‍ 1500 രൂപയാണ് എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്തേക്ക് 1810-ഉം. അതുതന്നെ തുടരാനാണ് സാധ്യത. കേരളത്തില്‍ എറണാകുളത്തേക്ക് മാത്രമാണ് കര്‍ണാടക ആര്‍.ടി.സി. മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ.സി. സ്ലീപ്പര്‍ ബസ് (അംബാരി ഡ്രീം ക്ലാസ്) സര്‍വീസ് നടത്തുന്നത്.

placeholder
ബസിന്റെ ഉള്‍ഭാഗം