വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള കുടിശ്ശിക ഇല്ലാരേഖ (നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്) ഓണ്‍ലൈനില്‍ കിട്ടുമെങ്കിലും 'രേഖ കൈയോടെ' വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. കംപ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തുമ്പോഴാണ് ഓണ്‍ലൈനില്‍ കിട്ടുന്ന രേഖയില്‍ വിശ്വാസമില്ലെന്നുപറഞ്ഞ് വാഹന ഉടമകളെ നെട്ടോട്ടമോടിക്കുന്നത്.
വാഹന്‍ സംവിധാനം അനുസരിച്ച് വാഹനം വില്‍ക്കുന്നയാളാണ് ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷ നല്‍കേണ്ടത്. വാഹനത്തിന് പിഴയോ മറ്റ് കുടിശ്ശികയോ ഇല്ലെങ്കില്‍ വാങ്ങുന്നയാളിന്റെ മേല്‍വിലാസ പരിധിയിലുള്ള ഓഫീസിലേക്ക് വാഹനത്തിന്റെ ഡേറ്റാ ഓണ്‍ലൈനായി കെമാറും.
പുതിയ ഉടമയ്ക്ക് തന്റെ താമസസ്ഥലത്തെ ഓഫീസില്‍നിന്ന് പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിലെ നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വാഹനം വാങ്ങുന്നയാള്‍ ഹാജരാക്കണമെന്ന നിബന്ധനയാണ് വാഹന ഉടമകളെ വലയ്ക്കുന്നത്.
കുടിശ്ശിക ഇല്ലെങ്കില്‍ മാത്രമേ ഒരു ഓഫീസില്‍നിന്നുള്ള ഡേറ്റ മറ്റൊരോഫീസിലേക്ക് മാറ്റാനാകൂ. ഒറ്റക്ലിക്കില്‍ ഓണ്‍ലെനില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് ലഭിക്കാന്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങേണ്ടിവരും. ഇതിന് തയാറാകാത്തവര്‍ ഇടനിലക്കാരെ ഏല്‍പ്പിക്കും. ചില ഏജന്റുമാര്‍ വിചാരിച്ചാല്‍ അന്നുതന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.
ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ സാധുത ഓണ്‍ലൈനിലൂടെ പരിശോധിക്കാമെന്നിരിക്കെ, എന്തിനാണ് രേഖ ആവശ്യപ്പെടുന്നതെന്ന് വാഹന ഉടമകള്‍ ചോദിക്കുന്നു. നടപടിക്രമങ്ങളുടെ ഭാഗമാണിതെന്ന് ജീവനക്കാര്‍ വിശദീകരിക്കുന്നു. ഓണ്‍ലൈന്‍ നടപടികള്‍ പരിഷ്‌കരിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കഴിഞ്ഞ ദിവസമിറക്കിയ സര്‍ക്കുലറിലും 'നോ ഡ്യൂസ്' സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് നിര്‍ദേശമില്ല.
Content Highlights: Vehicle Ownership Change; Officials Demand Hard Copy Of No Due Certificate
Published: 22 Feb 2020, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented