
പ്രകാശതീവ്രത കുറയ്ക്കുന്ന ചില്ലുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വിപണിയിലെത്താന്‍ ഒരുവര്‍ഷംകൂടി കാത്തിരിക്കണം. മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനം സുതാര്യതവേണം.
2020 ജൂലായില്‍വന്ന ഭേദഗതിപ്രകാരം അടുത്ത ഏപ്രില്‍മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതാണെങ്കിലും ഇതിനനുസരിച്ച് മാറ്റംവരുത്താന്‍ വാഹനനിര്‍മാതാക്കള്‍ക്ക് സാവകാശം നല്‍കുകയായിരുന്നെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം വ്യക്തമാക്കുന്നു. 2023 മാര്‍ച്ചിനുശേഷം നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങള്‍ ഭേദഗതിയിലെ വ്യവസ്ഥകള്‍ പാലിക്കണം.
ട്രാക്ടറുകള്‍, കൊയ്ത്തുയന്ത്രങ്ങള്‍ എന്നിവയ്ക്ക് ഡ്രൈവര്‍ കാബിന്‍ നിര്‍മിക്കാനും വ്യവസ്ഥയുണ്ട്. ടയറിലെ വായുമര്‍ദം നിരീക്ഷിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്തുന്നതോടെ കാറുകളില്‍നിന്നും സ്റ്റെപ്പിനി ടയറും ഒഴിവാക്കപ്പെടുമെന്നതാണ് മറ്റൊരു പ്രകടമായ മാറ്റം.
വാഹനനിര്‍മാണത്തെക്കുറിച്ചുള്ള വ്യവസ്ഥകള്‍ പ്രതിപാദിക്കുന്ന കേന്ദ്രമോട്ടോര്‍വാഹന നിയമത്തിലെ ചാപ്റ്റര്‍ അഞ്ചിലെ റൂള്‍ 100-ലാണ് മാറ്റംവരുത്തിയിട്ടുള്ളത്. ഭേദഗതിയിലൂടെ വാഹനങ്ങളില്‍ സേഫ്റ്റി ഗ്ലാസോ, സേഫ്റ്റി ഗ്ലേസിങ് മെറ്റീരിയലോ ഉപയോഗിക്കാന്‍ അനുമതിനല്‍കിയിട്ടുണ്ട്.
Content Highlights: Vehicle manufactures give tinted glass for cars from next year, Car cooling, Sun film
Published: 18 Apr 2022, 09:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented