തിരുവനന്തപുരം: മാതൃഭൂമി ഡോട്ട് കോമും ക്ലബ് എഫ്എമ്മും സംയുക്തമായി തിരുവനന്തപുരത്ത് തലസ്ഥാനത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. വാഹന്‍ ഉത്സവ് 24 എന്ന പേരില്‍ നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളില്‍ തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ നടക്കുന്ന എക്സ്പോയില്‍ മുന്‍നിര ഫോര്‍വീലര്‍, ത്രീവീലര്‍, ടുവീലര്‍, ബ്രാന്‍ഡുകള്‍ അണിനിരക്കും.

To advertise here,

ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളും എക്സോപോയുടെ ഭാഗമാണ്. രാവിലെ 11 മുതല്‍ വൈകീട്ട് ഒമ്പത് മണിവരെ നടക്കുന്ന എക്‌സ്‌പോയില്‍ പ്രവേശനം സൗജന്യമാണ്. വാഹന എക്‌സ്‌പോയില്‍ ഇഷ്ടവാഹനങ്ങള്‍ കാണാനും ബുക്ക് ചെയ്യാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടായിരിക്കുന്നതാണ്. ഓട്ടോ ലോണുകളെക്കുറിച്ച് വിശദമായി മനസിലാക്കാന്‍ പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും

എന്‍ബിറ്റി ഹ്യുണ്ടായ് ആണ് വാഹന്‍ ഉത്സവ് 24-ന്റെ പ്രസന്റിങ് പാര്‍ട്ണര്‍. അഡ്വെന്റിക് സുസൂക്കിയാണ് ടുവീലര്‍ പാര്‍ട്ണര്‍. വാഹന്‍ ഉത്സവ് 24- നെക്കുറിച്ച് കൂടുതല്‍ അറിയാനായി 9526 270 706, 9567 345 670 എന്നീ നമ്പറുകളില്‍ വിളിക്കുക.