കോഴിക്കോട്: മാതൃഭൂമിയും എം.ആർ.പി.എലും ചേർന്നൊരുക്കിയ ഓട്ടോ എക്സ്‌പോ സമാപിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ ജനത്തിരക്കേറുന്നു. ഓഫറുകളും ലോകോത്തരബ്രാൻഡുകളുടെ പുത്തൻ മോഡലുകളുടെ വൈവിധ്യങ്ങളുമാണ് ആളുകളെ ആകർഷിക്കുന്നത്.

To advertise here,

എക്സ്‌പോ സ്പെഷ്യൽ ഓഫറുകളുടെ പെരുമഴതന്നെയാണുള്ളത്. അത്യാഡംബര വാഹനങ്ങൾമുതൽ ചെറിയബജറ്റിലുള്ള കാറുകൾവരെയുണ്ട്. ഇലക്‌ട്രിക് കാറുകളും ഇരുചക്രവാഹനങ്ങളും കൊമേഴ്‌സ്യൽ വാഹനങ്ങളുമുണ്ട്. അതിൽ കാറുകളുടെ ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ വൈവിധ്യങ്ങളാണ് എക്സ്‌പോയെ വ്യത്യസ്തമാക്കുന്നത്.

ഇലക്‌ട്രിക് അടക്കം ഇരുചക്രവാഹനങ്ങളുടെ ഒട്ടേറെ സ്റ്റാളുകളാണുള്ളത്. വായ്പാസൗകര്യത്തിനായി ബാങ്കുകളുടെ സ്റ്റാളുകളുമുണ്ട്. ഞായറാഴ്ച രാത്രി 10 മണിവരെ എക്സ്‌പോ തുടരും. ശനിയാഴ്ച കുട്ടികൾക്കായി ചിത്രരചനാമത്സരം നടന്നു. ഞായറാഴ്ച വൈകീട്ട് കുട്ടികൾക്കായി സ്കൈഫോർഡ് ഏവിയേഷൻ അക്കാദമി സ്പോൺസർചെയ്യുന്ന ലൈവ് കരോക്കെ പരിപാടിയും ഫാഷൻഷോയുമുണ്ടാവും.