കോഴിക്കോട്: വാഹനലോകത്തെ വിസ്മയക്കാഴ്ചകളൊരുക്കാൻ മാതൃഭൂമിയും എം.ആർ.പി.എലും ചേർന്ന് കനറാ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് വെള്ളിയാഴ്ച ആരംഭിച്ചു. കോഴിക്കോട് ബീച്ചിലെ മറൈൻ ഗ്രൗണ്ടിൽ മൂന്നുദിവസമായി നടക്കുന്ന എക്സ്‌പോയിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നാലുചക്രവാഹനങ്ങളുമാണ് പ്രദർശനത്തിനെത്തുക.

To advertise here,

ലോകോത്തര വാഹനനിർമാതാക്കളുടെ 25-ലധികം പ്രമുഖ ഡീലർമാരുടെ പുതുപുത്തൻ മോഡലുകൾ പ്രദർശനത്തിനെത്തും. മുപ്പതോളം സ്റ്റാളുകളായാണ് എക്സ്‌പോ ഒരുങ്ങുന്നത്. പ്രദർശനം കാണാനെത്തുന്നവർക്കായി ഒരുക്കുന്ന മെഗാ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളായ ഒരു കുടുംബത്തിന് വയനാട്ടിലെ റിസോർട്ടിൽ ഒരുദിവസം ആഘോഷിക്കാം. വൈകീട്ട് മൂന്നുമുതൽ രാത്രി 9.30 വരെ സൗജന്യമായാണ് പ്രവേശനം.

എക്സ്പോയുടെ ഭാഗമായി ശനിയാഴ്ച തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കുട്ടിപ്പാട്ടുകാർക്ക് പാട്ടുപാടാനും അവസരമൊരുക്കും. അതിനായി താത്‌പര്യമുള്ളവർ ഒരുമിനിറ്റിൽ കുറയാതെ പാട്ടുപാടി 9207853853 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എക്സ്പോ വേദിയിൽ പാട്ടുപാടാം. ഇതിനുപുറമേ സ്ത്രീകൾക്കായി കെയ്‌ക്ക് നിർമാണ മത്സരവും നടക്കും. സ്വന്തമായി വീട്ടിലുണ്ടാക്കിയ കെയ്‌ക്കും അതിന്റെ റെസിപ്പിയുമായി ശനിയാഴ്ച നാലുമണിക്ക്‌ മറൈൻ ഗ്രൗണ്ടിലെത്തണം. താത്‌പര്യമുള്ളവർ 9207853853 എന്ന നമ്പറിൽ വിളിക്കുക. 23-ന് സമാപിക്കും.