'വണ്‍ നേഷന്‍, വണ്‍ ആപ്പ്' പ്ലാറ്റ്‌ഫോം എന്ന നിലയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം നിര്‍മ്മാതാക്കളുടെയും ഓപ്പറേറ്റര്‍മാരുടെയും ചാര്‍ജിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പൊതു ഇന്റര്‍ഫേസായി പ്രവര്‍ത്തിക്കും.

വാഹന നിർമാതാക്കൾ, പെട്രോളിയം കമ്പനികൾ, സ്വകാര്യ ചാർജ് പോയിന്റ് ഓപ്പറേറ്റർമാർ എന്നിവർ നടത്തുന്ന ഇലക്ട്രിക് വാഹന (ഇ.വി.) ചാർജിംഗ് സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കാൻ കേന്ദ്രനീക്കം. ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം പുറത്തിറക്കാനാണ് പദ്ധതി. രാജ്യത്ത് ഇ.വികൾ വ്യാപകമാകുന്നതിനിടെയാണിത്. മൊബൈൽ ആപ്പ് വരുംആഴ്ചകളിൽ പുറത്തിറങ്ങിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഭാരത് ഇ-ചാർജ് (UBC) സംരംഭത്തിന്റെ ഭാഗമായിരിക്കും ഇത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ചാർജ്സോൺ, ബോൾട്ട്.എർത്ത്, സ്റ്റാറ്റിക് തുടങ്ങിയ കമ്പനികൾ നടത്തുന്ന ചാർജിങ് ശൃംഖലകൾ ഒരു പൊതു ഡിജിറ്റൽ സംവിധാനം വഴി പരസ്പരം ബന്ധിപ്പിക്കുന്നതായിരിക്കും ഇത്.
ഇ.വി. ഉപയോക്താക്കൾക്ക് ഒറ്റ ഇന്റർഫേസിലൂടെ വിവിധ ഓപ്പറേറ്റർമാരുടെ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും ഉപയോഗിക്കാനും പണം നൽകാനും ഇതിലൂടെ സാധ്യമാകും. കൂടാതെ, ചാർജർ ലഭ്യത, പ്രവർത്തനസമയം, ചാർജിങ് വേഗത, താരിഫുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും ലഭ്യമാക്കും.
വിവിധ ചാർജിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഒന്നിലധികം ആപ്പുകൾ, ലോഗിൻ വിവരങ്ങൾ, പേയ്മെന്റ് സംവിധാനങ്ങൾ എന്നിവ ആവശ്യമായി വരുന്ന ഉപയോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. നിലവിൽ, ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ ഓരോ ഓപ്പറേറ്റർമാരുടേതും ഓരോ രീതിയിലാണ് പ്രവർത്തിക്കുന്നത്. നഗരങ്ങൾക്കിടയിലുള്ള യാത്രകളിൽ ചാർജർ കണ്ടെത്താനും പണം നൽകാനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചാർജർ ലഭ്യത, ചാർജിങ് വേഗം, താരിഫുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകാനും പേയ്മെന്റുകൾ ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരാനും ഈ പ്ലാറ്റ്‌ഫോം ഉപകരിക്കും.
ഇന്ത്യയിൽ നിലവിൽ 50 ലക്ഷത്തിലധികം ഇ.വികൾ നിരത്തിലുണ്ട്. എന്നാൽ, പൊതു ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പരിമിതമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നികത്തുന്നതിനായി രാജ്യത്തുടനീളം ഏകദേശം 72,300 പൊതു ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി 2,000 കോടി രൂപ വകയിരുത്തി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിൽ സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് നാഷണൽ യൂണിഫൈഡ് ഇവി ചാർജിങ് ഹബ്ബിനായുള്ള ചട്ടക്കൂട് വികസിപ്പിച്ചത്. ഇതിന്റെ മേൽനോട്ടം ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് (BHEL) ആയിരിക്കും. 'വൺ നേഷൻ, വൺ ആപ്പ്' പ്ലാറ്റ്‌ഫോം എന്ന നിലയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം നിർമ്മാതാക്കളുടെയും ഓപ്പറേറ്റർമാരുടെയും ചാർജിങ് സംവിധാനങ്ങൾ ഉൾപ്പെടുന്ന ഒരു പൊതു ഇന്റർഫേസായി പ്രവർത്തിക്കും.
Content Highlights: Introduction of the Unified Bharat e-Charge (UBC) platform to eliminate network silos., Interoperability across major automakers and oil marketing companies., Real-time access to charger availability, uptime, and unified payment systems., Government target of 72,300 new public charging stations under the PM E-DRIVE scheme., Framework developed by NPCI and managed by BHEL to ensure seamless user experience.
Published: 12 May 2026, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented