നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം തന്നെ അപകടങ്ങളുടെ എണ്ണവും കുത്തനെ കൂടുകയാണ്. ഈ അപകടങ്ങളില്‍ പലതും അശ്രദ്ധ മൂലവും നിയമം അനുസരിക്കാനുള്ള വൈമനസ്യവുമം മൂലം വിളിച്ചു വരുത്തുന്നതാണെന്ന സന്ദേശമാണ് മലപ്പുറം പോലീസിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഈ വീഡിയോയില്‍ പറയുന്നത്. 

To advertise here,

ഒരു ജീവന്‍ പോലും അശ്രദ്ധമൂലം പൊലിയരുത് എന്നാഗ്രഹം ഉള്ളതുകൊണ്ടാ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ പോലീസ് ഉദ്യോഗസ്ഥനും പ്രമുഖ പ്രസംഗകനുമായ ഫിലിപ്പ് മമ്പാടും ഹരിനാരായണന്‍ കെ-യും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഹെല്‍മറ്റ് വയ്ക്കാതെയുള്ള യാത്ര, വാഹനങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍, വാഹനാഭ്യാസം, ഇന്‍ഷുറന്‍സ് ഇല്ലാതെയുള്ള യാത്ര, ലൈസന്‍സ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘങ്ങളുടെ പരിണിത ഫലങ്ങളെല്ലാം വളരെ സരസമായാണ് ഈ ആനിമേഷന്‍ ഷോട്ട് ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Content Highlights: Traffic Awareness Video By Kerala Police