
മുംബൈ: ടാറ്റയുടെ പാസഞ്ചർ വാഹന വിഭാഗമായ ‘ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്’ ഇനി TATA.CARS എന്ന പേരിൽ അറിയപ്പെടും. മുംബൈയിൽ നടന്ന ചടങ്ങിലാണ് കമ്പനി പേര് മാറ്റം പ്രഖ്യാപിച്ചത്. ഇനി മുതൽ കമ്പനിയുടെ ഷോറൂമുകൾ, ഡീലർഷിപ്പുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സർവീസ് സെന്ററുകൾ, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ എന്നിവയെല്ലാം 'ടാറ്റ.കാർസ്' (Tata.cars) എന്ന ഏകീകൃത നാമത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക.
ആഗോള ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ ഭാവി മുന്നിൽ കണ്ട് ഏറ്റവും ലളിതമായ പേരിലേക്ക് മാറാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. തലമുറകളായി ഇന്ത്യക്കാർ കമ്പനിയുടെ പാസഞ്ചർ വാഹനങ്ങളെ ടാറ്റ കാർ എന്ന് വിളിക്കുന്നതും ഇങ്ങനെ ഒരു പേര് തന്നെ ഔദ്യോഗികമായി നിശ്ചയിക്കാൻ കാരണമായി. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്നായിരുന്നു സാധാരണ യാത്രാവാഹനങ്ങളുടെ വിഭാഗത്തിന് ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. പുതിയ മാറ്റത്തോടെ ടാറ്റയുടെ ഡീലർ ഷോറൂമുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമുൾപ്പടെ ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം Tata.cars എന്നായിരിക്കും പേര് നൽകുക.
അതേസമയം ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ എന്ന പേര് കമ്പനിയുടെ നിയമപരമായ സ്ഥാപനത്തിന്റെ പേരായി തന്നെ തുടരും. നിർമാണശാലകൾ, നിയമപരമായ ആവശ്യങ്ങൾ, കരാറുകൾ എന്നിവയിലെല്ലാം ഈ പേരായിരിക്കും ഉപയോഗിക്കുക. ടാറ്റയുടെ നിലവിലെ ചിഹ്നത്തിലും മാറ്റമുണ്ടാവില്ല.
ഹാച്ച്ബാക്കുകൾ, സെഡാനുകൾ, പ്രീമിയം എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങി ടാറ്റയുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിയെയും ഒരുമിച്ച് കൊണ്ടുവന്ന് ഒരു ഏകീകൃത 'മാസ്റ്റർ ബ്രാൻഡ്' സൃഷ്ടിക്കാനാണ് കമ്പനി ഇതിലുൂടെ ലക്ഷ്യമിടുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കും സാങ്കേതികവിദ്യകൾക്കും അനുസരിച്ച് ബ്രാൻഡിനെ വളരാൻ ഇത് സഹായിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു.
Content Highlights: Tata Motors has officially unified its passenger vehicle division under the new master brand name 'Tata.cars' for all its showrooms, digital platforms, and customer-facing communications to create a simpler, globally appealing identity.
Published: 27 Aug 2026, 09:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented