
തിരുവനന്തപുരം: നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെയും പോലീസിന്റെ നിരീക്ഷണ ക്യാമറകളിൽപ്പെടാതെ രൂപമാറ്റം വരുത്തിയും നഗരത്തിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങിനടക്കുന്നവരെ കുടുക്കാൻ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് പ്രത്യേക ഡ്രൈവ് തുടങ്ങി.
നമ്പർപ്ലേറ്റുകളിൽ വിജാഗിരി ഘടിപ്പിച്ച് ചിലസമയങ്ങളിൽ മറച്ചുവെക്കുന്ന തരത്തിലാക്കിയതും ക്യാമറകളിൽപ്പെടാതെ ലൈറ്റിനു താഴെ നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്കുകളാണ് പിടിച്ചെടുത്തതിലേറെയും. ക്യാമറകളെ വെട്ടിച്ച് നഗരനിരത്തിലൂടെ മത്സര ഓട്ടത്തിനാണ് ഇത്തരത്തിൽ നമ്പർപ്ലേറ്റുകളിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് ട്രാഫിക് നോർത്ത് എ.സി.ഷീൻ തറയിൽ പറഞ്ഞു.
സൈലൻസർ, നമ്പർപ്ലേറ്റ്, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ രൂപംമാറ്റം വരുത്തിയവയും അമിതശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. വാഹനം ഓടിച്ചവർക്കെതിരേയും വാഹനമുടമകൾക്കെതിരേയും 20 കേസുകൾ രജിസ്റ്റർ ചെയ്തു.
പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. മോട്ടോർവാഹന വകുപ്പാവും പിഴ ഈടാക്കുക. സിഗ്നൽ പോയിന്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സ്പർജൻകുമാർ അറിയിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ട്രാഫിക് പോലീസിന്റെ 9497930055 എന്ന വാട്‌സാപ്പ് നമ്പരിൽ ചിത്രങ്ങളോ വീഡിയോകളോ സഹിതം അറിയിക്കാം.
Content Highlights: special drive by city traffic police
Published: 18 Nov 2024, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented