സിനിമാതാരങ്ങൾക്ക് കാരവാൻ ഉണ്ടെങ്കിലും മലയാളത്തിൽ ആദ്യമായി ഒരു നിർമാതാവ് തനിക്കായി ഒരു കാരവാൻ സ്വന്തമാക്കിയിരിക്കുകയാണ്. മാർക്കോ എന്ന വമ്പൻ സിനിമയുടെ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്‌ ആണ് ആഡംബര കാരവാൻ ​തന്റെ ​ഗ്യാരേജിൽ എത്തിച്ചത്. റിക്ലൈനർ മീറ്റിങ് സീറ്റുകൾ, ബെഡ്റൂം, ബാത്ത്റൂം, പാൻട്രി എന്നിങ്ങനെ സൗകര്യങ്ങളാൽ സമ്പന്നമാണ് വാഹനത്തിന്റെ അകത്തളം.

To advertise here,

കൂടാതെ ഇതിനോടൊപ്പം തന്നെ കവാസാക്കി kx 112 ബൈക്കും ഈ ന്യൂജനറേഷൻ പ്രൊഡ്യൂസർ സ്വന്തമാക്കി കഴിഞ്ഞു. ജപ്പാനിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണിത്. രജിസ്ട്രേഷനോ മറ്റോ ഇല്ലാത്തതുകൊണ്ട് നിരത്തിലിറക്കുന്നത് നിയമപരമല്ലെങ്കിലും പ്രൈവറ്റ് പ്രോപ്പർട്ടികളിൽ ഉപയോഗിക്കാൻ മാത്രം കഴിയുന്ന ബൈക്കാണിത്. 112 സിസി ടു-സ്ട്രോക്ക് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ പൂജാവേളയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്‌ ഈ ബൈക്ക് തന്നെയായിരുന്നു. രണ്ടു വാഹനങ്ങളും സ്വീകരിക്കുന്നതിന്റെ വീഡിയോ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.