നിരത്തുകളിൽ അച്ചടക്കം കാത്തുസൂക്ഷിക്കേണ്ടത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലുമായി കേരള പോലീസ്. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങൾ ഒഴിവാക്കുന്നതിനുപകരം, ഈഗോയും കോംപ്ലെക്സും മൂലം അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നതായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിരത്തുകൾ പോർക്കളങ്ങളല്ല എന്ന തലക്കെട്ടിൽ ആരംഭിക്കുന്ന പോസ്റ്റിൽ, പൊതുജനങ്ങൾക്കുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങളാണുള്ളത്.
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നിരത്തുകൾ പോർക്കളങ്ങളല്ല
അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്. വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അർഥമാക്കുന്നത്. (Sudden violent anger provoked in a motorist by the actions of another driver).
നിരന്തരമായി ഹോൺ മുഴക്കിയതിനെച്ചൊല്ലിയോ ഓവർടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളിൽ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തുനിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളിൽ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു. ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങൾ ഒഴിവാക്കുന്നതിനുപകരം ഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങൾ അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്.
- നിരത്ത് മത്സരവേദിയല്ല. സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
- വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
- മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
- ആവശ്യക്കാരെ കടത്തിവിടുക.
- അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക.
- മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.
- ഒന്നിലധികം പാതകളുള്ള ഹൈവേകളിൽ കൃത്യമായ ട്രാക്കുകൾ പാലിച്ചുമാത്രം വാഹനമോടിക്കുക.
- അപമര്യാദയോടെയുള്ള പെരുമാറ്റങ്ങൾ നിരത്തിൽ ഒഴിവാക്കുക.
നിരത്തുകളിൽ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടെയാണ്.
Content Highlights: Kerala Police emphasizes road discipline, urging drivers to avoid ego clashes and road rage, which can lead to serious violence. Learn how to stay calm on the road.
Published: 06 Nov 2025, 09:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented