പിതാവിന് സൂപ്പര്‍ ബൈക്ക് സമ്മാനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. സമാജ് വാദി പാര്‍ട്ടി എം.പി. പ്രിയ സരോജുമായി റിങ്കു സിങ്ങിന്റെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരം അച്ഛന് നല്‍കിയ പുതിയ സമ്മാനവും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കാവാസാക്കിയുടെ നിഞ്ച 400 സ്‌പോര്‍ട്‌സ് ബൈക്കാണ് റിങ്കു സിങ് അച്ഛന് സമ്മാനിച്ചത്. ഏകദേശം 5.24 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മകന്‍ സമ്മാനിച്ച ബൈക്കില്‍ റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ് സിങ് യാത്രചെയ്യുന്നതിന്റെ വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഏറെ സാമ്പത്തികബുദ്ധിമുട്ടുകള്‍ നേരിട്ട കുടുംബമാണ് റിങ്കു സിങ്ങിന്റേത്. എല്‍.പി.ജി. സിലിണ്ടര്‍ വിതരണം ചെയ്യുന്ന ജോലിയാണ് റിങ്കു സിങ്ങിന്റെ പിതാവിന്. റിങ്കു സിങ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായി പ്രശസ്തി നേടിയിട്ടും പിതാവ് ഈ ജോലി ഉപേക്ഷിച്ചിരുന്നില്ല.
കഴിഞ്ഞദിവസങ്ങളിലാണ് റിങ്കു സിങ്ങും സമാജ് വാദി പാര്‍ട്ടി എം.പി. പ്രിയ സരോജും വിവാഹതിരാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രിയ സരോജിന്റെ പിതാവും സമാജ് വാദി പാര്‍ട്ടി എം.പി.യുമായ തുഫാനി സരോജ് വിവാഹവാര്‍ത്ത പിന്നീട് സ്ഥിരീകരിക്കുകയുംചെയ്തു. വിവാഹകാര്യം ഇരുകുടുംബങ്ങളും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ മോതിരം കൈമാറല്‍ ചടങ്ങോ വിവാഹനിശ്ചയമോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: indian cricket player rinku sing gifted kawasaki ninja super bike to father
Published: 20 Jan 2025, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented