
ഡ്രൈവിങ് ലൈസന്‍സിന് പിന്നാലെ വാഹനങ്ങളുടെ ആര്‍.സി. ബുക്കും ആര്‍.ടി. ഓഫീസിനോട് 'സ്മാര്‍ട്ടായി' വിട പറയുന്നു. ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് ആര്‍.സി. ബുക്കുകളും ലൈസന്‍സിന്റെ മാതൃകയില്‍ പെറ്റ്-ജി കാര്‍ഡ് രൂപത്തിലായിരിക്കും വിതരണം ചെയ്യുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇനി ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് പകരമായി എ.ടി.എം. കാര്‍ഡിന് സമാനമായി പേഴ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ആര്‍.സി. ബുക്ക് കൈയില്‍ കിട്ടുക.
അപേക്ഷിക്കുന്നതിന് 200 രൂപയും തപാല്‍ ഫീസും നല്‍കണം. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേണ്‍, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പുതിയ ആര്‍.സി.യിലുണ്ടാകും. ആര്‍.ടി. ഓഫീസുകളില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന വാഹനങ്ങളുടെ അപേക്ഷകള്‍ ക്ലെറിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടപടി പൂര്‍ത്തിയാക്കി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും. ഇവര്‍ പരിശോധിച്ച് ഉറപ്പുവരുത്തി പ്രിന്റെടുക്കാന്‍ വിട്ടാല്‍ മാത്രം മതി.
ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്ന എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റിലാണ് പുതിയ ഡിജിറ്റല്‍ കാര്‍ഡ് രൂപത്തിലാക്കി ആര്‍.സി.യും അച്ചടിക്കുന്നത്. ഉടമസ്ഥര്‍ക്ക് തപാല്‍വഴി ഈ കേന്ദ്രത്തില്‍ നിന്നാണ് അയച്ചു നല്‍കുക. ഓഫീസുകളില്‍ ആര്‍.സി. ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിനുമുമ്പ് തീര്‍ക്കാന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.
പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍ നിന്നും ആര്‍.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വിവരം. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും.
2023 ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. പ്രതിദിനം 25,000 ലൈസന്‍സുകള്‍വരെയാണ് ഇവിടെ നിന്നും അച്ചടിക്കുന്നത്. ആര്‍.ടി. ഓഫീസുകളില്‍നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നതെന്നാണ് സൂചനകള്‍. നിലവിലുള്ള ലാമിനേറ്റഡ് ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് അടുത്ത മെയ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.
Content Highlights: RC book is changed as smart card form like driving license, Registration certificate, Pet G Card
Published: 01 Oct 2023, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented