ബൂമിങ് സ്പീക്കറുകള്‍, വര്‍ണാഭമായ എല്‍.ഇ.ഡി ലൈറ്റുകള്‍, കൂടെ ഒരു അക്വേറിയവും. ഡി.ജെ നൈറ്റ് നടക്കുന്ന ഏതെങ്കിലും സ്ഥലത്തെക്കുറിച്ചുള്ള വിവരണമാണ് ഇതെന്ന് ധരിച്ചെങ്കില്‍ തെറ്റി. പുണെ നഗരത്തിലൂടെ അങ്ങിങ്ങ് പായുന്ന ഒരു ഓട്ടോറിക്ഷയിലെ സജ്ജീകരണങ്ങളാണിവ.
ലൈറ്റുകളും സ്പീക്കറുകളും ഒപ്പം ഒരു അക്വേറിയവും ഉള്ള ഈ ഓട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഒടുത്തിടെ ഈ ഓട്ടോയില്‍ കയറിയ ഒരാള്‍ ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഈ പുണെ ഓട്ടോ വൈറലായത്.
വിവിധ നിറങ്ങളിലുള്ള ലൈറ്റുകളാണ് നിറഞ്ഞതാണ് ഓട്ടോയുടെ കാബിന്‍. ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്നിലായി മത്സ്യങ്ങള്‍ നിറഞ്ഞ് അക്വേറിയം സ്ഥാപിച്ചിരിക്കുന്നു. അക്വേറിയത്തിന് മുകളിലായാണ് സ്പീക്കറുകളുള്ളത്.
വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ഈ ഓട്ടോയില്‍ യാത്ര ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്. മൂന്നിരട്ടി തുക നല്‍കി പോലും താന്‍ ഈ ഓട്ടോയില്‍ യാത്രചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്. ഇതില്‍ കയറിയാല്‍ പിന്നെ ഇറങ്ങാന്‍ തോന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
മുമ്പ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ വാഹനം ഒരു മിനി ലൈബ്രറിയാക്കിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
Content Highlights: A Pune auto-rickshaw, decked out with LED lights, booming speakers, and an aquarium
Published: 05 Feb 2025, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented