
കോഴിക്കോട്: ലൈന്‍സ് ആര്‍.സി. ബുക്ക് തുടങ്ങിയവ വിതരണം ചെയ്ത വകയില്‍ മോട്ടോര്‍വാഹന വകുപ്പ്, താപാല്‍ വകുപ്പിന് നല്‍കാനുണ്ടായിരുന്ന കുടിശ്ശികയായ 2.08 കോടി രൂപ ഉടന്‍ തീര്‍ക്കുമെന്ന ഉറപ്പിന്‍മേല്‍ സേവനം പുനരാരംഭിക്കുന്നു. മോട്ടോര്‍വാഹന വകുപ്പിന് സര്‍ക്കാര്‍ ഏഴ് കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്നാണ് കുടിശ്ശികയായ പണം ഉടന്‍ അടയ്ക്കുമെന്ന് താപാല്‍ വകുപ്പിന് ഉറപ്പുനല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ സേവനം ആരംഭിക്കുമെന്നാണ് വിവരം.
2.08 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തപാല്‍വകുപ്പിന് നല്‍കാനുണ്ടായിരുന്നത്. 2023 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണിത്. നവംബര്‍ ഒന്നുമുതലാണ് മോട്ടോര്‍ വാഹനവകുപ്പുമായുള്ള ബി.എന്‍.പി.എല്‍. (ബുക്ക് നൗ പേ ലേറ്റര്‍- ഇപ്പോള്‍ ബുക്ക് ചെയ്യുക പിന്നീട് പണമടയ്ക്കുക സൗകര്യം) കരാര്‍ തപാല്‍വകുപ്പ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നത്.
ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് സ്വീകരിച്ച് സ്പീഡ് പോസ്റ്റ് വഴി തപാല്‍ വകുപ്പാണ് വിതരണം ചെയ്തിരുന്നത്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നല്‍കേണ്ട തുകയാണ് കുടിശ്ശികയായത്. ഇതിനു പിന്നാലെയാണ് ഈ സേവനം അവസാനിപ്പിക്കുമെന്ന് തപാല്‍ വകുപ്പ് താക്കീത് നല്‍കിയത്.
വിദേശത്തേക്ക് പോകുന്നവരുടെ അന്താരാഷ്ട്ര ലൈസന്‍സ് ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് നേരിട്ട് പ്രിന്റ് ചെയ്ത് കൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍, താപാല്‍ മുഖേന വരേണ്ട മറ്റ് വാഹന സംബന്ധമായ രേഖകളാണ് ലഭിക്കാതിരുന്നത്. കാക്കനാടുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസില്‍നിന്നാണ് ലൈസന്‍സ് പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നത്.
സ്പീഡ് പോസ്റ്റ് വരുന്നതിന് മുന്‍പ് ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം നല്കണമായിരുന്നു. അപേക്ഷകന്‍ സ്റ്റാമ്പൊട്ടിച്ച് നല്‍കുന്ന കവറിലാണ് രേഖകള്‍ അയച്ചിരുന്നത്. കരാര്‍ നിലവില്‍ വന്നതോടെയാണ് സ്റ്റാമ്പ് ഒട്ടിച്ച കവര്‍ ഒഴിവാക്കിയത്.
Content Highlights: Postal department cancel the agreement with mvd kerala due to not paying 2.08 crore due amount
Published: 11 Nov 2023, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented