ഇലക്ട്രോണിക് ടോള്‍ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ടോള്‍ അടക്കാത്തത് തടയുകയുമാണ് ലക്ഷ്യം.

ന്യൂഡൽഹി: ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവ ഇനി അനുവദിക്കില്ല. ഇതിനായി കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം-2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.
ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ടോൾ അടക്കാത്തത് തടയുകയുമാണ് ലക്ഷ്യം. 'അടയ്ക്കാത്ത ടോൾ' എന്നതിന് പുതിയ നിർവചനം നൽകി. ടോൾ പ്ലാസയിലെ ഇലക്ട്രോണിക് സംവിധാനം ഒരു വാഹനം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടും ടോൾ ലഭിച്ചില്ലെങ്കിൽ അത് ദേശീയപാത നിയമം- 1956 അനുസരിച്ച് ടോൾ ലഭിക്കാത്ത വാഹനമാണ്.
ടോൾ കുടിശ്ശിക തീർത്തില്ലെങ്കിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനോ ആവശ്യമായ എൻഒസി അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കലും സാധിക്കില്ല.
Content Highlights: New central government rules mandate toll payment for vehicle registration, fitness, and NOC. Avoid fines and penalties by clearing outstanding tolls.
Published: 21 Jan 2026, 11:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented