ഇറ്റാലിയൻ സൂപ്പർ ആഡംബര വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ഇന്ത്യൻ മേധാവിയായി നിധി കൈസ്തയെ നിയമിച്ചു. ഏഷ്യാ പസഫിക് മേഖലയിലെ ആറാമത്തെ വലിയ വിപണിയായ ഇന്ത്യയിലെ വിൽപ്പന, വിൽപ്പനാനന്തര പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൈസ്ത മേൽനോട്ടം വഹിക്കുമെന്ന് ലംബോർഗിനി പ്രസ്താവനയിൽ അറിയിച്ചു.

To advertise here,

ഹോസ്പിറ്റാലിറ്റി, വ്യോമയാനം, ഓട്ടോമോട്ടീവ് മേഖല എന്നിവയിൽ 25 വർഷത്തിലേറെയുള്ള പരിചയസമ്പത്താണ് കൈസ്തയെ ലംബോർഗിനിയുടെ തലപ്പത്ത് എത്തിച്ചത്. ഏറ്റവും ഒടുവിൽ പോർഷെ ഇന്ത്യയിൽ റീജിയണൽ സെയിൽസ് ആൻഡ് പ്രീ-ഓൺഡ് കാർസ് മാനേജരായിരുന്നു. 2016 മുതൽ 2024 വരെ ലംബോർഗിനിയെ നയിച്ചിരുന്ന ശരദ് അഗർവാൾ, ക്ലാസിക് ലെജൻഡ്‌സ് ചീഫ് ബിസിനസ് ഓഫീസറായി കഴിഞ്ഞ വർഷം ചുമതലയേറ്റതോടെയാണ് കമ്പനിയെ നയിക്കാൻ നിധി കൈസ്ത എത്തുന്നത്. 

ലംബോർഗിനി ഇന്ത്യയുടെ മേധാവിയായി നിധി കൈസ്തയെ സ്വാഗതം ചെയ്യുന്നതിൽ  സന്തോഷമുണ്ടെന്നും അവരുടെ തന്ത്രപരമായ കാഴ്ചപ്പാട് ഇന്ത്യയിൽ കൂടുതൽ വളർച്ചയ്ക്ക് കാരണമാകുമെന്ന് ഉറപ്പുണ്ടെന്നും  ഓട്ടോമൊബിലി ലംബോർഗിനി ഏഷ്യ പസഫിക് റീജിയണൽ ഡയറക്ടർ ഫ്രാൻസെസ്കോ സ്കാർഡോണി പറഞ്ഞു.