ഒരാഴ്ചയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് എടുത്ത് ഹാജരാക്കണമെന്നാണ് ഉടമയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എയര്‍ ഹോണുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ജെസിബി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ എയര്‍ ഹോണുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ജെസിബിക്കും എംവിഡിയുടെ നോട്ടീസ്. ഹോണുകള്‍ നശിപ്പിക്കുന്നതിന് റോളര്‍ ഘടിപ്പിച്ചിരുന്ന ജെസിബിക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് എടുത്ത് ഹാജരാക്കണമെന്നാണ് ഉടമയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വലിയ വാഹനങ്ങളില്‍ നിയമവിരുദ്ധമായ ഘടിപ്പിച്ചിരുന്ന എയര്‍ ഹോണുകള്‍ ഏതാനും ദിവസങ്ങളായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഒരാഴ്ചയോളം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ഇവ നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശിച്ചത് അനുസരിച്ച് റോഡ് റോളര്‍ കിട്ടാതെ വന്നതോടെ ജെസിബിയില്‍ റോളര്‍ ഘടിപ്പിച്ച ശേഷം ഹോണുകള്‍ നശിപ്പിക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച ജെസിബിക്കാണ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഒക്ടോബര്‍ 20 തിങ്കളാഴ്ച പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. എന്നാല്‍, സംസ്ഥാനത്ത് തുടര്‍ന്നും എയര്‍ ഹോണിനായുള്ള പരിശോധന തുടരുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം എറണാകുളം കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ജെസിബിയില്‍ ഘടിപ്പിച്ച റോളറിന്റെ സഹായത്തോടെ ഹോണുകള്‍ നശിപ്പിച്ചത്. പിടികൂടിയ എയര്‍ ഹോണ്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച്, റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍, റോഡ് റോളര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ജെസിബിയെ ആശ്രയിച്ചത്. നശിപ്പിച്ച ഹോണുകളുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികളും എംവിഡി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നു.
കേരളത്തിലെ വാഹനങ്ങളില്‍ എയര്‍ഹോണുകള്‍ താരതമ്യേന കുറവായിരുന്നു എന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വലിയ വാഹനങ്ങളില്‍ ഭൂരിഭാഗവും ഈ ഹോണുകള്‍ കണ്ടെത്തിയിരുന്നുവെന്നും ഇവര്‍ അറിയിച്ചിരുന്നു. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: motor vehicle department issue the notice to the jcb owner for not having pollution under control certificate for the vehicle
Published: 21 Oct 2025, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented