ടാക്സികളും ഓട്ടോറിക്ഷകളും ഇന്ധനം നിറയ്ക്കാന്‍ മൂന്നുമുതല്‍ നാലുമണിക്കൂര്‍വരെ കാത്തിരിക്കേണ്ടിവന്നു.

പ്രകൃതിവാതകലൈനിൽ തകരാറുണ്ടായതിനാൽ സർവീസ് നടത്താനാവാതെ നിർത്തിയിട്ടിരിക്കുന്ന ഒാട്ടോറിക്ഷകൾ.
മുംബൈ: പ്രധാന ഗ്യാസ് പൈപ്പ്ലൈനിന് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്ന്നുണ്ടായ വിതരണതടസ്സം കാരണം മുംബൈയിലും സമീപപ്രദേശങ്ങളിലുമുള്ള സിഎന്‍ജി പമ്പുകളില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വാഹനങ്ങളുടെ നീണ്ടനിര. മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) നടത്തുന്നവ ഉള്‍പ്പെടെ മിക്ക സിഎന്‍ജി പമ്പുകളിലും അതിരാവിലെ മുതല്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു.
ടാക്സികളും ഓട്ടോറിക്ഷകളും ഇന്ധനം നിറയ്ക്കാന്‍ മൂന്നുമുതല്‍ നാലുമണിക്കൂര്‍വരെ കാത്തിരിക്കേണ്ടിവന്നു. ഓട്ടോകളും ടാക്സികളും നിരത്തില്‍ കുറഞ്ഞതോടെ യാത്രാക്ലേശവും രൂക്ഷമായി. രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് (ആര്‍സിഎഫ്) കോമ്പൗണ്ടിനുള്ളിലെ ഗെയ്ലിന്റെ പ്രധാന വിതരണ പൈപ്പ് ലൈനില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച തടസ്സം ആരംഭിച്ചത്.
നഗരത്തിലേക്കുള്ള കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) വിതരണത്തിന്റെ പ്രധാന പ്രവേശന കേന്ദ്രമായ വഡാലയിലെ എംജിഎല്ലിന്റെ സിറ്റി ഗേറ്റ് സ്റ്റേഷനിലേക്കുള്ള വാതകവിതരണമാണ് തടസ്സപ്പെട്ടത്. വീടുകളിലേക്ക് പൈപ്പിലൂടെയുള്ള പ്രകൃതിവാതക വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും എംജിഎല്‍ അറിയിച്ചു. തിങ്കളാഴ്ചയും മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ ഒട്ടേറെ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
ഓട്ടോറിക്ഷകള്‍, ടാക്സികള്‍, സ്കൂള്‍ വാഹനങ്ങള്‍, ആപ്പ് അധിഷ്ഠിത ക്യാബുകള്‍ എന്നിവ സിഎന്‍ജി നിറയ്ക്കുന്നതിനായി തിരക്കുകൂട്ടി. ചില ആപ്പ് അധിഷ്ഠിത ക്യാബുകള്‍ പെട്രോളിലേക്ക് മാറി സര്‍വീസ് നടത്തി. എന്നാല്‍ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നതിനായി പെട്രോള്‍ ഓപ്ഷന് നീക്കംചെയ്ത കറുപ്പും-മഞ്ഞയും നിറങ്ങളോടെ സര്‍വീസ് നടത്തുന്ന ടാക്സികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരായെന്ന് ഡീലര്‍മാര്‍ പറഞ്ഞു.
ഡിപ്പോകളിലെ ചില സിഎന്‍ജി ബസുകള്‍ വൈകുകയോ റൂട്ടുകള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തതായി ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) അറിയിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വിതരണത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും തകരാറുകള്‍ പരിഹരിച്ച് സിജിഎസ് വഡാലയിലേക്കുള്ള വിതരണം പുനഃസ്ഥാപിച്ചു കഴിഞ്ഞാല്‍ എംജിഎല്ലിന്റെ ശൃംഖലയിലുടനീളമുള്ള ഗ്യാസ് വിതരണം സാധാരണ നിലയിലാകുമെന്ന് അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് കമ്പനി പറഞ്ഞു.
Content Highlights: Mumbai faces severe CNG shortage due to pipeline damage. Buses canceled, taxis idle, autos halt. Commuters face hardship. Find out the latest updates and solutions.
Published: 19 Nov 2025, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented