ഒന്നിലധികം സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യമായ നാഷണല്‍ പെര്‍മിറ്റുകള്‍ക്കായി പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരാനാണ് നീക്കം.

സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 ഭേദഗതി വരുത്താൻ കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം. കരട് ഭേദഗതി പ്രകാരം വൈദ്യുതി, ഹൈഡ്രജൻ, സിഎൻജി വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം കൂടി അധിക കാലാവധി കേന്ദ്രം അനുവദിച്ചേക്കും. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളും (ഇ.വി) ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം നീക്കങ്ങൾ നടത്തുന്നതിനിടെയാണിത്.
അതിനിടെ, ഇലക്ട്രിക് വാഹനം ഉടമകൾക്കും കൊമേഴ്‌സ്യൽ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും വാഹന ഘടക നിർമ്മാതാക്കൾക്കും പ്രയോജനപ്പെടുന്ന നിരവധി കാര്യങ്ങൾ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുന്നുവെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു.
നാഷണൽ പെർമിറ്റ് സംവിധാനം പൂർണമായും ഡിജിറ്റലാക്കും
ഒന്നിലധികം സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന വാണിജ്യ വാഹനങ്ങൾക്ക് ആവശ്യമായ നാഷണൽ പെർമിറ്റുകൾക്കായി പൂർണ്ണമായും ഡിജിറ്റൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഇതോടെ പെർമിറ്റ് അപേക്ഷകളും അനുബന്ധ നടപടികളും പൂർണമായും ഓൺലൈനിലേക്ക് മാറും.പേപ്പർവർക്കുകൾ കുറയ്ക്കാനും നടപടികൾ വേഗത്തിലാക്കാനും ഇത് സഹായിക്കും.
ഘടക നിർമ്മാതാക്കൾക്ക് ട്രേഡ് സർട്ടിഫിക്കറ്റ്
ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളെക്കൂടി ഉൾപ്പെടുത്തി ട്രേഡ് സർട്ടിഫിക്കറ്റ് സംവിധാനം വിപുലീകരിക്കാനും നിർദേശമുണ്ട്..
നിലവിൽ ട്രേഡ് സർട്ടിഫിക്കറ്റുകൾ പ്രധാനമായും വാഹന നിർമ്മാതാക്കൾക്കും ഡീലർമാർക്കുമാണ് നൽകുന്നത്. ഘടക നിർമ്മാതാക്കളെക്കൂടി ഈ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഓട്ടോമോട്ടീവ് ഭാഗങ്ങൾ പരിശോധിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള നടപടികൾ ലളിതമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
കരട് നിർദേശങ്ങളാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ഇവ നിയമം ആകുന്നതിന് മുമ്പ് വ്യവസായ രംഗത്തുള്ളവർക്കടക്കം അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം ലഭിക്കും. നിലവിലുള്ള രൂപത്തിൽ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ മൊബിലിറ്റി രംഗത്ത് സമീപകാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് വിദഗ്ധർ പറയുന്നു.
Content Highlights: An additional five-year operational life proposed for electric, hydrogen, and CNG vehicles., Full digitalisation of the National Permit system for commercial vehicles., Expansion of trade certificates to include automotive component manufacturers., Aims to boost clean mobility adoption and ease of doing business in the auto sector.
Published: 18 Aug 2026, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented