രസകരമായ ഈ കുറിപ്പ് പതിപ്പിച്ചിട്ടുള്ള കാറും പിന്നിലെ വീട്ടില്‍ കാണുന്ന ബിഎംഡബ്ല്യു വാഹനവും ചേര്‍ന്നുള്ള ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വന്‍ വൈറലാണ്.

സ്റ്റിക്കര്‍ പതിപ്പിച്ച കാറും വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിഎംഡബ്ല്യുവും | Photo: Instagram/rajeshtravels3110
സാമൂഹിക മാധ്യമങ്ങളില്‍ പിക്ക്അപ്പ് ലൈനുകള്‍ ട്രെന്റിങ് ആകുന്നതിന് മുമ്പ് തന്നെ പ്രായം ഒപ്പിച്ചുള്ള വാക്കുകളും വരികളുമൊക്കെ നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷകളിലും മറ്റും ട്രെന്റിങ്ങായിരുന്നു. പിന്നീട് ഇത് ബസിലേക്ക് ലോറികളിലേക്കുമെല്ലാം നീളുകയും ചെയ്തു. എന്നാല്‍, ഇത്തരത്തില്‍ ഒരു ചെറിയ കാറിന് പിന്നില്‍ അതിന്റെ ഉടമസ്ഥന്‍ പതിപ്പിച്ച സ്റ്റിക്കറും അതിലെ വാക്കുകളുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
“നിങ്ങള്‍ ഒരു ചെറിയ കാറിനെ ലോക്ക് ചെയ്യുകയാണ്, എന്നാല്‍, എന്റെ മറ്റൊരു കാര്‍ ബിഎംഡബ്ല്യു ആണ്.” എന്നാണ് മാരുതി സുസുക്കി ഇഗ്നീസിന്റെ പിന്നില്‍ എഴുതി ഒട്ടിച്ചിരിക്കുന്നത്. രാജേഷ് ട്രാവല്‍സ് 3110 എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ സ്റ്റിക്കര്‍ പതിപ്പിച്ച കാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇഗ്നീസ് ഉടമയുടെ വീടിന് മുന്നില്‍ നിന്ന് വാഹനം തിരിക്കുമ്പോഴാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. വീടിന് മുന്നില്‍ ബിഎംഡബ്ല്യു കിടക്കുന്നതും വീഡിയോയില്‍ കാണാം.
രസകരമായ ഈ കുറിപ്പ് പതിപ്പിച്ചിട്ടുള്ള കാറും പിന്നിലെ വീട്ടില്‍ കാണുന്ന ബിഎംഡബ്ല്യു വാഹനവും ചേര്‍ന്നുള്ള ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വന്‍ വൈറലാണ്. ഇതിനോടകം തന്നെ നാലുലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയതോടെ വലിയ ചര്‍ച്ചയാണ് ഇവിടെ നടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വീഡിയോയാണിത്.
ചെറിയ കാറുമായി യാത്ര ചെയ്യുന്നതിലുള്ള അപകര്‍ഷതാബോധമാണ് ഈ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ കാരണമെന്നാണ് ഒരു കമന്റ്. എനിക്ക് വേറെയൊരു കാറുണ്ട്, അത് ഇഗ്നീസ് ആണ് എന്നായിരിക്കും ബിഎംഡബ്ല്യുവില്‍ എഴുതിയിരിക്കുകയെന്നാണ് മറ്റൊരു കമന്റ്. വിമര്‍ശനങ്ങള്‍ക്കും കുറവൊന്നുമില്ല. എന്തൊരു ഷോയാണ് എന്നുള്ള കമന്റുകളും വാഹനം ഷോ കാണിക്കാനുള്ളതല്ല, യാത്ര ചെയ്യാനുള്ളതാണെന്ന കമന്റും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
Content Highlights: A Maruti Ignis owner`s hilarious sticker, hinting at a BMW, is making waves on social media. See why this viral post has netizens talking!
Published: 24 Nov 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented