
സംസ്ഥാനത്ത് വാഹനങ്ങളുടെ പരമാവധി വേഗത ഉയര്‍ത്തിയത് റോഡ് സുരക്ഷാ ഓഡിറ്റ് നടത്താതെ. റോഡ്സുരക്ഷാ കമ്മിഷണര്‍ കൂടിയായ ഗതാഗത കമ്മിഷണറും ഗതാഗത സെക്രട്ടറിയും ഉള്‍പ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ച മാത്രമാണ് നടന്നത്. ജൂലായ് മുതല്‍ പ്രാബല്യത്തിലാകുംവിധം കഴിഞ്ഞയാഴ്ചയാണ് പരമാവധി വേഗപരിധി ഉയര്‍ത്തി ഉത്തരവിറക്കിയത്.
റോഡുകളുടെ അവസ്ഥയെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തിയശേഷം വേഗപരിധി നിശ്ചയിക്കേണ്ടിയിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു. റോഡിന്റെ വീതി, വളവുകള്‍, പ്രതലത്തിന്റെ അവസ്ഥ, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ഗതാഗതത്തിരക്ക്, റോഡിന് ഇരുവശത്തുമുള്ള സ്ഥാപനങ്ങള്‍, കവലകള്‍, ഉപറോഡുകള്‍, വാഹനാപകടത്തോത്, ഡ്രൈവര്‍മാരുടെ സ്വഭാവം, ഇവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.
ഫുട്ട്പാത്തുകള്‍, സുരക്ഷാവേലികള്‍, ക്രാഷ് ബാരിയറുകള്‍, സിഗ്‌നലുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡിലെ അടയാളങ്ങള്‍, ഉപറോഡുകളില്‍നിന്ന് പ്രധാന റോഡിലേക്ക് കടക്കാന്‍ സുരക്ഷിതമായ പ്രവേശനമാര്‍ഗങ്ങള്‍ തുടങ്ങിയവ മിക്ക റോഡുകള്‍ക്കും അന്യമാണ്.
വാഹനസാന്ദ്രത കണക്കിലെടുത്താല്‍ ഇരുവരി പാതകളേറെയും ഡിവൈഡറുള്ള നാലുവരി പ്പാതകളാക്കേണ്ട സമയം കഴിഞ്ഞു. ആറുവരി ദേശീയപാതകള്‍ മാത്രമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മുന്‍കൂട്ടി രൂപകല്പന ചെയ്തു നിര്‍മിക്കുന്നത്. സ്ഥലമേറ്റെടുക്കലിന്റെ പരിമിതിമൂലം ഇതില്‍പ്പോലും സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം ഈ റോഡുകളില്‍പ്പോലും വേഗനിര്‍ണയം നടത്തുന്നതിനുമുമ്പേ സുരക്ഷാപരിശോധന നടത്തണം. ഡ്രൈവറും റോഡും തമ്മിലുള്ള ആശയവിനിമയം ട്രാഫിക് ചിഹ്നങ്ങളിലൂടെയാണ്. സംസ്ഥാന പാതകളില്‍പ്പോലും ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.
Content Highlights: Lack of sign boards, Speed limit of vehicles increased without road safety inspection
Published: 26 Jun 2023, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented