പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്നതാണ് റോഡ് സേഫ്റ്റി കെഡേറ്റ് പദ്ധതി.

പാലക്കാട്: കെ.എസ്.ആർ.ടി.സി. വർക്ക്‌ഷോപ്പുകൾ വഴി വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് അവസരം. റോഡ് സേഫ്റ്റി കെഡേറ്റുകളാകുന്ന വിദ്യാർഥികൾക്കാണ് സ്‌കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ചറിയാനും അവസരമൊരുങ്ങുന്നത്.
റോഡ് സുരക്ഷയും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടപ്പാക്കുന്നതാണ് റോഡ് സേഫ്റ്റി കെഡേറ്റ് പദ്ധതി. എട്ട്, ഒൻപത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പദ്ധതിയിൽ അംഗമാകാം.
പത്തു മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കും. ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു സ്‌കൂളിൽ ആദ്യഘട്ടത്തിൽ പദ്ധതിയാരംഭിക്കും. 30 കുട്ടികൾക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനത്തിൽ തുല്യത ഉറപ്പാക്കും.
ട്രോമാ കെയർ, പ്രഥമ ശുശ്രൂഷ, ലഹരിവിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലുൾപ്പെടെ സമഗ്ര പരിശീലനം ഉറപ്പാക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.
Content Highlights: A joint initiative by Kerala's Public Education and Motor Vehicle Departments., Students receive hands-on training on vehicle mechanics at KSRTC workshops., Participants earn 10 grace marks and certificates upon completion., Comprehensive training includes first aid, trauma care, and anti-drug awareness., The program is open to students in classes 8, 9, and 11.
Published: 02 Mar 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented