വൈക്കം: ജില്ലയിൽ ആർടിഒ(റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ)യുടെ സേവനം ഇല്ലാതായിട്ട് രണ്ടുമാസം പിന്നിട്ടു. ഇത് മോട്ടോർവാഹന വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ ജൂലായ് അഞ്ചിനാണ് കോട്ടയം ആർടിഒ ആയിരുന്ന കെ. അജിത്കുമാർ കൊല്ലത്തേക്ക് സ്ഥലംമാറിപ്പോയത്. പകരം എത്തിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റയുടൻ അവധിയിൽ പ്രവേശിച്ചു.
പത്തനംതിട്ട ആർടിഒ സി. ശ്യാമിന് ജില്ലയുടെ അധികച്ചുമതല നൽകി. പമ്പയിൽ നടക്കുന്ന അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടുള്ള ചുമതലകളും അദ്ദേഹത്തിനുണ്ട്. അതിനാൽ രണ്ടുജില്ലയിലെ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സമയത്ത് ചെയ്തുതീർക്കാൻ കഴിയാത്ത സ്ഥിതി. ആർടിഒ ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്വകാര്യബസുടമകളും വാഹനഡീലർമാരുമാണ്.
ബസുകൾക്ക് സ്റ്റേജ് കാര്യേജ് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആർടിഒ പരിശോധിക്കേണ്ടതുണ്ട്. ചരക്കുവാഹനങ്ങളുടെ ദേശീയ പെർമിറ്റുകൾ പുതുക്കൽ, ഡ്രൈവിങ് ലൈസൻസുകൾ അയോഗ്യമാക്കൽ, വാഹന രജിസ്‌ട്രേഷൻ തുടങ്ങിയ കാര്യങ്ങൾക്ക് ആർടിഒയുടെ അനുമതി ആവശ്യം. നിരവധി ഫയലുകളാണ് വാഹനവകുപ്പ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ആർടിഒ ഇല്ലാത്തതിനാൽ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യോഗവും ചേരാൻ കഴിയില്ല.
സ്റ്റേജ് കാര്യേജ് ബസ് സർവീസുകളുടെ സമയക്രമം, ടാക്സികളുടെ നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നത് ആർടിഎ ബോർഡിന് കീഴിലാണ്. ജില്ലയിലെ പ്രശ്നം മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: Kottayam district in Kerala has been without a Regional Transport Officer (RTO) for two months
Published: 17 Sept 2025, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented