കൊട്ടാരക്കര: അറുപതു വയസ്സ് പിന്നിട്ട സ്കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് കാര്യശേഷി പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ്. അടുത്തിടെ ജില്ലയിലുണ്ടായ സ്കൂള്‍ ബസ് അപകടങ്ങളില്‍ രണ്ടെണ്ണത്തിലും 60 വയസ്സ് പിന്നിട്ടവരായിരുന്നു ഡ്രൈവര്‍മാര്‍.
രണ്ട് അപകടങ്ങളിലും സമയോചിതമായി ഇടപെടുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലാണ് മോട്ടോര്‍ വാഹന വകുപ്പിനുള്ളത്. അതിനാല്‍ ജില്ലയിലെ 60 പിന്നിട്ട എല്ലാ സ്കൂള്‍ ബസ് ഡ്രൈവര്‍മാരെയും ശാസ്ത്രീയമായി വിലയിരുത്താനാണ് പദ്ധതി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ (ഡിആര്‍എസ്സി) യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തു. വാഹനം ഓടിക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാകും പ്രധാന പരിശോധന.
നിലമേലില്‍ സ്കൂള്‍ ബസ് പിന്നോട്ടുരുണ്ട് താഴ്ചയിലേക്കു പതിച്ച അപകടത്തില്‍ യഥാസമയം ബ്രേക്ക് പ്രയോഗിക്കാന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞില്ല. കലയപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍ചക്രം ആക്സിലില്നിന്ന് ഇളകിമാറിയത് യഥാസമയം മനസ്സിലാക്കുന്നതിലും ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായി.
ചെറിയ ശബ്ദവ്യത്യാസം ഉണ്ടായപ്പോള്‍തന്നെ വാഹനം നിര്‍ത്തേണ്ടതായിരുന്നു. സന്ദര്‍ഭത്തിനനുസരിച്ച് വേഗത്തില്‍ പ്രതികരിക്കാന്‍ ഡ്രൈവര്‍ക്കു കഴിയണം. പ്രത്യേകിച്ചും സ്കൂള്‍ ബസുകളില്‍. ഇതു മനസ്സിലാക്കിയാണ് കളക്ടര്‍ അധ്യക്ഷനായുള്ള ഡിആര്‍എസ്സി യോഗം പ്രത്യേക സ്കില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
Content Highlights: Motor Vehicles Department to conduct driving skill tests for school bus drivers over 60 in Kottarakkara, Kerala, following recent accidents. Focus on driver reaction time.
Published: 08 Oct 2025, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented