ഇരുചക്രവാഹനം കേടായി റോഡിൽ കുടുങ്ങിയ കുടുംബത്തെ സഹായിച്ച് കേരള പോലീസ്. യുവതിയും യുവാവും കുഞ്ഞുമടങ്ങുന്ന കുടുംബത്തെ കണ്ട് കൺട്രോൾ റൂം വാഹനം നിർത്തുന്നതും ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പോലീസുകാർ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

എന്നാൽ, പോലീസുകാർ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ബൈക്ക് സ്റ്റാർട്ടായില്ല. ഇതോടെ കുടുംബത്തെ കൺട്രോൾ റൂം വാഹനം വാഹനത്തിൽ സുരക്ഷിത സ്ഥാനത്ത് ഇറക്കികൊടുത്ത ശേഷമാണ് പോലീസുകാർ തങ്ങളുടെ ‘ദൗത്യം’ അവസാനിപ്പിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭിനന്ദമാണ് കേരള പോലീസിന് ലഭിക്കുന്നത്.

അതേസമയം, സംഭവം എവിടെയാണ് നടന്നതെന്ന കൃത്യമായ വിവരങ്ങളില്ലെങ്കിലും മലപ്പുറം ജില്ലയാണെന്നാണ് സൂചന. ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ KL65 തിരൂരങ്ങാടി സബ് ആർടിഒ ആണ്. പുതിയ ആറുവരി ദേശീയപാതയാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിലും ഇത് മലപ്പുറമാണെന്നാണ് പറയുന്നത്.