ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 50,969 നിയമലംഘനങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: ഈമാസം 11, 12 തീയതികളിലായി ഹെൽമെറ്റില്ലാത്ത 11 ഇരുചക്രവാഹനയാത്രക്കാർ സംസ്ഥാനത്തുണ്ടായ അപകടങ്ങളിൽ മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി കൂട്ടപ്പരിശോധന നടത്തി.
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തി. 2,55,97,600 രൂപയാണ് പിഴ ഈടാക്കിയത്. 1,19,414 ഇരുചക്രവാഹനങ്ങളാണ് 'ഹെൽമെറ്റ് ഓൺ സേഫ് റൈഡ്' എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.
കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങൾ പരിശോധന തുടരും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ അറിയിക്കാം
ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ശുഭയാത്ര' ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാം. വാട്‌സാപ്പ്: 9747001099.
Content Highlights: Kerala Police intensified helmet checks, issuing over 50,000 fines totaling ₹2.55 crore after tragic accidents. Learn more about the safety drive.
Published: 28 Jan 2026, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented