എനിക്ക് ഇന്ത്യയില്‍ അകത്തും പുറത്തും ലോകത്തെമ്പാടും ഓടിക്കാനുള്ള ഗള്‍ഫിലെ ലൈസന്‍സുണ്ട്. ആ ലൈസന്‍സുവെച്ച് ഞാന്‍ ഓടിക്കും

തിരുവനന്തപുരം: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് റദ്ദായാലും ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുമെന്ന മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ വിശദീകരണത്തിൽ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം.
18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഗണേഷ്‌കുമാറിന് ലൈസൻസ് ലഭിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ അദ്ദേഹം നടത്തിയ വിശദീകരണത്തിലാണ് ഇന്ത്യൻ ലൈസൻസ് നഷ്ടമായാലും ഗൾഫ് ലൈസൻസ് ഉപയോഗിക്കുമെന്ന് അവകാശപ്പെട്ടത്. ഇതിലെ നിയമവിരുദ്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
ഗൾഫ് ലൈസൻസുവെച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാനാകില്ലെന്നാണ് നിയമം. ഗൾഫ് ലൈസൻസുള്ള ഇന്ത്യൻ പൗരൻ അപേക്ഷിച്ചാൽ തത്തുല്യമായ ഇന്ത്യൻ ലൈസൻസ് ലഭിക്കും. ഇന്ത്യയിലേക്ക് വരുന്ന വിദേശികൾക്ക് അവരുടെ രാജ്യങ്ങളിൽനിന്നു സ്വന്തം ലൈസൻസ് ഹാജരാക്കി ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് എടുക്കാനാകും.
എന്നാൽ, ഒരു ഇന്ത്യൻ പൗരൻ വിദേശത്തുനിന്നുള്ള ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് നേടിയാലും ഇവിടെ വാഹനം ഓടിക്കണമെങ്കിൽ ഇന്ത്യൻ ലൈസൻസ് വേണം. ഗണേഷ്‌കുമാർ ഇന്ത്യൻ പൗരനായതിനാൽ അദ്ദേഹത്തിന്റെ ഗൾഫ് ഇന്റർനാഷണൽ ലൈസൻസിന് ഇന്ത്യയിൽ സാധുതയുണ്ടാകില്ല. ഇതിലാണ് സാമൂഹികമാധ്യമങ്ങൾ കയറിപ്പിടിച്ചത്.
ഗണേഷ്‌കുമാറിന്റെ വാക്കുകൾ
''എന്നെ വാഹനം ഓടിപ്പിക്കാതിരിക്കാൻ നോക്കേണ്ട. എനിക്ക് ഇന്ത്യയിൽ അകത്തും പുറത്തും ലോകത്തെമ്പാടും ഓടിക്കാനുള്ള ഗൾഫിലെ ലൈസൻസുണ്ട്. ആ ലൈസൻസുവെച്ച് ഞാൻ ഓടിക്കും.''
Content Highlights: Minister K.B. Ganesh Kumar claimed he could drive in India using a Gulf license., Legal experts clarify that Gulf licenses are not valid for driving in India for Indian citizens., Indian citizens must possess a valid Indian driving license to operate vehicles within the country., The controversy follows reports regarding the minister's own license issuance age.
Published: 17 Jun 2026, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented