പൂര്‍ണമായി വൈദ്യുതവാഹന ഉത്പാദനത്തിലേക്കു ചുവടുമാറാനുള്ള ഒരുക്കത്തിന് മുന്നോടിയായി അടിമുടി മാറ്റവുമായി  ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ജഗ്വാര്‍. ഒരു നൂറ്റാണ്ടോളം ജഗ്വാറിനെ ജനമനസ്സുകളില്‍ അടയാളപ്പെടുത്തിയ ലോഗോ മാറ്റി പുതിയ ഫോണ്ടുകളോട് കൂടിയ പുത്തന്‍ ലോഗോ അവതരിപ്പിച്ചു. സ്വര്‍ണ്ണനിറത്തിലുള്ളതാണ് അതിന്റെ പുതിയ ഫോണ്ട്.

To advertise here,

ജഗ്വാറിന്റെ പുതിയ ഇലക്ട്രിക് കാര്‍ ഡിസംബര്‍ രണ്ടിന് മിയാമി ആര്‍ട്ട് വീക്കില്‍ പുറത്തിറക്കാനിരിക്കെയാണ് ലോഗോയിലടക്കമുള്ള മാറ്റങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പൂര്‍ണ്ണമായും വലിയ അക്ഷരത്തിലായിരുന്നു ജഗ്വാര്‍ എന്ന് എഴുതിയിരുന്നത്.

വൃത്താകൃതിയിലുള്ളതും കൂടുതല്‍ തുറന്നതുമായ പുതിയ ഫോണ്ടില്‍ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഇടകലര്‍ത്തിയാണ് ജഗ്വാര്‍ എന്നെഴുതിയിട്ടുള്ളത്.  'j', 'r' അക്ഷരങ്ങള്‍ക്ക് പ്രത്യേക ഡിസൈനും നല്‍കിയിട്ടുണ്ട്. ഇത് തലകീഴായി തിരിയുമ്പോള്‍ പരസ്പരം സമാനമാകുന്നു.

placeholder
ജഗ്വാറിന്റെ പുതിയ ലോഗോ

പതിറ്റാണ്ടുകളായി ജഗ്വാറിനെ അലങ്കരിച്ചിരുന്ന 'ലീപ്പര്‍' എന്ന് വിളിക്കപ്പെടുന്ന പൗണ്‍സിംഗ് ക്യാറ്റ്  പ്രധാന ലോഗോയില്‍ ഇല്ല എന്നതാണ് പ്രത്യേകത. എന്നാല്‍ പിച്ചളയില്‍ കൊത്തിയ ഒരു പുതിയ 'ലീപ്പര്‍' ക്യാറ്റ് ഡിസൈന്‍ ഉപയോഗിക്കുന്നുണ്ട്.

മുമ്പ് ആപ്പിളിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ബെന്‍ ഹൈലാക്കാണ് പുതിയ ലോഗോയുടെ ഡിസൈനര്‍.