മുകേഷ് അംബാനിയുടെ ഗ്യാരേജിലെ വാഹനങ്ങളെ പലതവണ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. ആഡംബര സൗകര്യങ്ങൾക്കൊപ്പം സുരക്ഷയും ഉറപ്പു നൽകുന്നതാണ് മുകേഷ് അംബാനിയുടെ വാഹന ശേഖരം. അംബാനിയുടെ മകളും വ്യവസായിയുമായ ഇഷ അംബാനിയും, ഫാഷനോടൊപ്പം കാറുകളോടും വളരെ കമ്പമുള്ളയാളാണ്. നിരവധി അത്യാഡംബര കാറുകളാണ് യാത്രകളിൽ ഇഷയ്ക്ക് കൂട്ടായുള്ളത്. ഇസഡ് പ്ലസ് ലെവൽ സുരക്ഷയിൽ സഞ്ചരിക്കുന്ന ഇഷയുടെ ഗ്യാരേജിലെ വാഹനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
റോൾസ് റോയ്‌സ് കള്ളിനൻ
ഇഷയുടെ കാർ ശേഖരത്തിലെ പ്രധാനി റോൾസ് റോയ്‌സ് കള്ളിനൻ ആണ്. എണ്ണമറ്റ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഈ കാറിൽ 6.5 ലിറ്റർ V12 പെട്രോൾ എഞ്ചിനാണുള്ളത്. 563 ബിഎച്ച്പി പവറും 850 എൻഎം പീക്ക് ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. ഏകദേശം 6.95 കോടി രൂപയാണ് വില.
ബെന്റ്ലി ബെന്റേഗ
ഇഷ അംബാനിയുടെ ശേഖരത്തിലെ ബ്രിട്ടീഷ് വംശജനായ മറ്റൊരു ആഡംബര വാഹനമാണ് ബെന്റ്ലി ബെന്റേഗ. കിടിലൻ ലുക്കിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും ആഡംബരങ്ങളും നിറഞ്ഞതാണ് ഈ എസ്‌യുവി. 542 എച്ച്പി പവറും 770 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ വി 8 ട്വിൻ-ടർബോ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. ഏകദേശം അഞ്ച് കോടി രൂപയാണ് വില.
ബെൻ്റ്‌ലി ആർനേജ് ആർ
ബെൻ്റ്‌ലി ആർനേജ് ആർ ആഡംബര വാഹനവും ഇഷയുടെ ഗ്യാരേജിലുണ്ട്. ടർബോചാർജ് 6.75 ലിറ്റർ വി8 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 456ബിഎച്ച്പി പവറും 875 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 4സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. ഇതിന് അവസാനമായി രേഖപ്പെടുത്തിയ വില 2.25 കോടി രൂപയാണ്.
പോർഷെ കേമാൻ എസ്
അത്യാഡംബര കാറുകൾക്കൊപ്പം ഉയർന്ന പ്രകടനമുള്ള വാഹനങ്ങളും അംബാനി കുടുംബത്തിലെ പിൻഗാമിയായ ഇഷയുടെ ഗ്യാരേജിലുണ്ട്. 4.0 ലിറ്റർ എൻജിനുള്ള പോർഷെ കേമാൻ എസ് ഉണ്ടെന്നാണ് റിപ്പോർട്ട്. 325 ബിഎച്ച്പി പവറും 370 എൻഎം പീക്ക് ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു.
മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്
സെലിബ്രിറ്റികളുടെ ഗാരേജുകളിലെ സ്ഥിര സാന്നിധ്യമാണ് മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്. നിരവധി സവിശേഷതകളുള്ള ഈ സെഡാന്റെ ഉൾവശം ആഡംബരങ്ങൾ നിറഞ്ഞതാണ്. 367 എച്ച്പി പവറും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഏകദേശം 1.77 കോടി രൂപമുതലാണ് വില ആരംഭിക്കുന്നത്.
Content Highlights: Isha Ambanis Car Collection
Published: 07 Apr 2025, 10:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented