ഫാദേഴ്‌സ് ഡേയുടെ ഭാ​ഗമായി ഒരു വയസ്സുള്ള മകൾക്ക് കസ്റ്റം മെയ്ഡ് റോൾസ് റോയ്‌സ് സമ്മാനിച്ച പിതാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ വ്യവസായിയും ANAX ഡെവലപ്‌മെൻ്റ്സ് സ്ഥാപകനുമായ സതീഷ് സൻപാലാണ് മകൾ ഇസബെല്ല സൻപാലിന് ആഡംബര കാർ സമ്മാനിച്ചത്. 

To advertise here,

സതീഷും ഭാര്യ തബിന്ദയും മകളോടൊപ്പം ദുബായിയിലെ ഷോറൂമിലെത്തി വാഹനം സ്വീകരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മകൾ ഇസബെല്ലയ്ക്ക് ഇരുവരും ചേർന്ന് കാറിൻ്റെ താക്കോൽ സമ്മാനിക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ.

പിങ്ക് നിറത്തിലാണ് കാറിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. കാറിൻ്റെ നെയിംപ്ലേറ്റിൽ "അഭിനന്ദനങ്ങൾ, ഇസബെല്ല" എന്ന് എഴുതിയിട്ടുണ്ട്. സീറ്റുകളിലും കുഞ്ഞിന്റെ പേരുണ്ട്. കുട്ടിക്കുവേണ്ടി ഇംഗ്ലണ്ടിൽ കസ്റ്റം-മെയ്ഡ് ആയി നിർമിച്ച് യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത വാഹനമാണിതെന്നാണ് വിവരം. 

ഇതാദ്യമായല്ല സതീഷ് സൻപാൽ വാർത്തകളിൽ നിറയുന്നത്. ഫെബ്രുവരിയിൽ, ദുബായിലെ അറ്റ്ലാന്റിസ് ദി റോയലിൽ വെച്ച് അത്യാഡംബരമായ വിരുന്നോടെ ഇസബെല്ലയുടെ ഒന്നാം പിറന്നാൾ സൻപാൽ ആഘോഷിച്ചിരുന്നു. പ്രശസ്ത ബോളിവുഡ് സെലിബ്രിറ്റികൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഹോട്ടലിനുള്ളിൽ കൃത്രിമമായി മഞ്ഞുകാലത്തിന് സമാനമായ അന്തരീക്ഷം ഒരുക്കിയായിരുന്നു ആഘോഷങ്ങൾ നടന്നത്.