ഷാരൂഖ് ഖാനും ദീപിക പദുകോണിനും ശേഷം, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്എംഐഎൽ) പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ പങ്കജ് ത്രിപാഠി. മിർസാപുർ, ഗാങ്സ് ഓഫ് വസേപ്പുർ, മാസ്സാൻ തുടങ്ങി വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി സമ്പാദിച്ച ത്രിപാഠിയെ തങ്ങളുടെ പുതിയ അംബാസഡറായി തിരഞ്ഞെടുത്തതായി എച്ച്എംഐഎൽ പ്രഖ്യാപിച്ചു.
പങ്കജ് ത്രിപാഠിയെ എച്ച്എംഐഎൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് പുതിയ സഹകരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. 'അദ്ദേഹത്തിന്റെ വിനയമുള്ള വ്യക്തിത്വം, അസാധാരണമായ കഴിവ്, ജനപ്രീതി എന്നിവ എച്ച്.എംഐഎല്ലിന്റെ മൂല്യങ്ങളോടും ഞങ്ങളുടെ 'മനുഷ്യരാശിയുടെ പുരോഗതി' എന്ന കാഴ്ചപ്പാടിനോടും ചേർച്ചയുള്ളതാണ്. ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ വൈവിധ്യമാർന്ന ഉപഭോക്താക്കളുമായി ഒരുമിച്ച് ആഴത്തിലുള്ള വൈകാരിക ബന്ധങ്ങൾ വളർത്തിയെടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു', തരുൺ ഗാർഗ് വ്യക്തമാക്കി.
വിശ്വാസം, നൂതനത്വം, ഉപഭോക്താവിന് പ്രാധാന്യം നൽകുന്ന സമീപനം എന്നിവയ്ക്ക് ദീർഘകാലമായി നിലകൊള്ളുന്ന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡുമായി സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണെന്ന് പങ്കജ് ത്രിപാഠി പ്രതികരിച്ചു. തന്റെ ആദ്യത്തെ കാർ ഹ്യുണ്ടായ് ആയിരുന്നെന്നും വർഷങ്ങളായുള്ള ആ ബന്ധം വ്യക്തിപരമായ ഒന്നായി വളർന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് ഹ്യുണ്ടായ് ഇന്ത്യയിൽ തങ്ങളുടെ 29-ാം വാർഷികം ആഘോഷിച്ചത്. 1996 മേയ് ആറിന് സ്ഥാപിതമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളാണ്.
150-ൽ അധികം രാജ്യങ്ങളിലേക്ക് 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്തതുൾപ്പെടെ 12.7 ദശലക്ഷത്തിലധികം വാഹനങ്ങൾ അവർ വിറ്റഴിച്ചു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഒരു നിർമാണ കേന്ദ്രം സ്ഥാപിച്ചുകൊണ്ടാണ് ഹ്യുണ്ടായ് ഇന്ത്യയിൽ തങ്ങളുടെ യാത്ര ഹ്യുണ്ടായ് ആരംഭിച്ചത്.
Content Highlights: Hyundai Motor India Appoints Pankaj Tripathi as Brand Ambassador
Published: 31 May 2025, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented