2019-ലാണ് ഹ്യുണ്ടായി ബ്ലൂലിങ്ക് എന്ന കണക്ടഡ് കാര് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.

കണക്ടഡ് കാർ സാങ്കേതികവിദ്യയെ സാധാരണക്കാരന് താങ്ങാവുന്ന വിലയിലുള്ള വാഹനങ്ങളിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് ഹ്യുണ്ടായിക്ക് അവകാശപ്പെട്ടതാണ്. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുവാഹനങ്ങളിൽ പോലും കണക്ടഡ് കാർ സംവിധാനങ്ങൾ നൽകിയതോടെ ഹ്യുണ്ടായിയിൽ നിന്ന് നിരത്തുകളിൽ എത്തിയ കണക്ടഡ് കാറുകളുടെ എണ്ണം എട്ടുലക്ഷത്തിൽ എത്തിയിരിക്കുകയാണെന്ന് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു.
അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ നിരത്തുകളിൽ കണക്ടഡ് കാർ സംവിധാനങ്ങളുള്ള വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തിക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യമമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായി വികസിപ്പിച്ചിട്ടുള്ള ബ്ലൂലിങ്ക് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ സോഫ്റ്റ്‌വെയറിൽ അധിഷ്ഠിതമായ മൊബിലിറ്റി എന്ന ആശയം വളരെ വേഗത്തിൽ കൈവരിക്കാൻ സാധിക്കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾക്കും സുരക്ഷയ്ക്കും ഇന്ത്യയിലെ ഉപയോക്താക്കൾ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്നതിന്റെ തെളിവാണ് ഏഴ് വർഷത്തിനുള്ളിൽ എട്ടുലക്ഷം കണക്ടഡ് കാറുകൾ ഇന്ത്യയിൽ വിറ്റഴിക്കാനായത്. 2019-ലാണ് ഹ്യുണ്ടായി ബ്ലൂലിങ്ക് എന്ന കണക്ടഡ് കാർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. ഹ്യുണ്ടായിയുടെ കോംപാക്ട് എസ്‌യുവി മോഡലാണ് വെന്യുവിലാണ് ഇത് ആദ്യമായി നൽകുന്നത്.
പിന്നീട് ഇങ്ങോട്ട് ഹ്യുണ്ടായിയുടെ വാഹന നിരയിലെ ഭൂരിഭാഗം മോഡലുകളിലേക്കും ബ്ലൂലിങ്ക് സംവിധാനം നൽകുകയായിരുന്നു. 2014-ൽ കേവലം നാല് ശതമാനമായിരുന്നു കണക്ടഡ് കാറുകൾ ഉണ്ടായിരുന്നതെങ്കിൽ 2026-ൽ അത് 20 ശതമാനമായി ഉയർന്നിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കണക്ടഡ് കാറുകളുടെ വിൽപ്പനയിൽ ഹ്യുണ്ടായി ക്രെറ്റ, വെന്യു, ഐ20 എന്നീ മോഡലുകളാണ് ഉയർന്ന സംഭാവന നൽകിയിട്ടുള്ളത്.
കണക്ടഡ് കാർ സംവിധാനത്തിന്റെ സഹായത്തോടെ അഞ്ച് ലക്ഷം ആളുകൾക്ക് റോഡ് സൈഡ് അസിസ്റ്റൻസും 15,000 വാഹനങ്ങളിൽ ക്രാഷ് നോട്ടിഫിക്കേഷനും നൽകാൻ സാധിച്ചിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഡ്രൈവിങ് സ്‌കോർ, ഡിജിറ്റൽ പാസ്‌പോർട്ട് തുടങ്ങിയ സംവിധാനങ്ങൾ വരെ ഉടമകളുടെ ഇഷ്ടഫീച്ചറായി മാറിയിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഡ്രൈവിങ്ങും വാഹനത്തിന്റെ പരിപാലനും സംബന്ധിച്ച് അവബോധം നൽകുന്നുണ്ടെന്നും ഹ്യുണ്ടായി പറയുന്നു.
കണക്ടഡ് കാർ സംവിധാനങ്ങൾ ഉയർന്ന തലത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളിലാണ് ഹ്യുണ്ടായി ഇപ്പോൾ. സോഫ്റ്റ്‌വെയർ ഡിഫൈൻഡ് വാഹനങ്ങളാണ് ഇനിയെത്തിക്കുക. ഓവർ ദി എയർ അപ്‌ഡേഷനുകൾ ഉൾപ്പെടെയാണ് ഒരുക്കുന്നത്. 2020 ഒ.ടി.എ.മാപ്പ് അപ്‌ഡേഷൻ ഹ്യുണ്ടായി കൊണ്ടുവന്നിരുന്നു. 2022-ൽ എ.വിഎൻ.ടി. കണക്ടഡ് ടെക്‌നോളജിയും, 2025-ൽ കണക്ടഡ് കാർ നാവിഗേഷൻ കോക്പിറ്റ് എന്നിവയും ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നു.
Content Highlights: Hyundai reaches 800,000 connected cars on Indian roads., Aims to achieve 1 million connected cars within the next year., Bluelink technology introduced in 2019 with the Hyundai Venue., Connected car share in India rose from 4% in 2014 to 20% in 2026., Creta, Venue, and i20 are top contributors to connected car sales.
Published: 11 Aug 2026, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented