ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്ത്യ വിഭാഗമായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ തലപ്പത്തേക്ക് പുതിയ നേതൃത്വം എത്തുന്നു. ഹര്‍ദീപ് സിങ് ബ്രാര്‍ ആണ് ബിഎംഡബ്ല്യു ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആന്റ് സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. സെപ്റ്റംബര്‍ ഒന്നാം തീയതിയായിരിക്കും അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേല്‍ക്കുകയെന്നാണ് ബിഎംഡബ്ല്യു ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
ബിഎംഡബ്ല്യു ഇന്ത്യയുടെ നിലവിലെ പ്രസിഡന്റും സിഇഒയുമായി വിക്രം പാവ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുടെ സിഇഒ ആയതിന് പിന്നാലെയാണ് ഇന്ത്യയില്‍ പുതിയ നേതൃത്വം വരുന്നത്. ബിഎംഡബ്ല്യുവിന്റെ അതിവേഗം വളരുന്ന വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നും വാഹന വ്യവസായത്തെ സംബന്ധിച്ച് ആഴത്തിലുള്ള അറിവുള്ളയാളാണ് ഹര്‍ദീപ് സിങ് ബ്രാര്‍ എന്നുമാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് എഷ്യ പസഫിക് മേധാവി അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെ വാഹന വ്യവസായ മേഖലയില്‍ 30 വര്‍ഷത്തെ പാരമ്പര്യവുമായാണ് ഹര്‍ദീപ് സിങ് ബ്രാര്‍ ബിഎംഡബ്ല്യുവിലേക്ക് എത്തുന്നത്. നിലവില്‍ കിയ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റാണ് അദ്ദേഹം. മാരുതി സുസുക്കി, ഫോക്‌സ്‌വാഗണ്‍, ജനറല്‍ മോട്ടോഴ്‌സ്, നിസാന്‍ മോട്ടോഴ്‌സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് തുടങ്ങിയ നിരവധി കമ്പനികളുടെ മാര്‍ക്കറ്റിങ്, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ്, കോര്‍പറേറ്റ് സ്ട്രാറ്റജി തുടങ്ങിയ വിഭാഗങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹര്‍ദീപ് സിങ് ബ്രാര്‍ പഞ്ചാബിലെ താപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Hardeep Singh Brar Appointed New President and CEO of BMW Group India
Published: 09 Jul 2025, 09:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented