വാഹനം പരിശോധിക്കാതെ ഫോട്ടോമാത്രം അയച്ചുനല്‍കിയാല്‍ മതി. 500 രൂപയാണ് ഇതിനായി ഏജന്റുമാര്‍ ഫീസായി ഈടാക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: AI Generated
കോഴിക്കോട്: പുറംസംസ്ഥാനങ്ങളിൽനിന്ന് വ്യാജ പുകപരിശോധന സർട്ടിഫിക്കറ്റ് എടുത്തുനൽകാൻ ഏജന്റുമാർ സജീവം. സംസ്ഥാനത്തുനിന്ന് പുകപരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് പ്രശ്‌നം പരിഹരിച്ചാൽമാത്രമേ ഒ.ടി.പി. മുഖേന സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
എന്നാൽ, പ്രശ്‌നം പരിഹരിക്കാതെ ഏജന്റുമാരെ സമീപിച്ച് 2000 രൂപവരെ നൽകി പുറംസംസ്ഥാനത്തുനിന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയാണ് ചെയ്യുന്നത്. വാഹനം പരിശോധിക്കാതെ ഫോട്ടോമാത്രം അയച്ചുനൽകിയാൽ മതി. 500 രൂപയാണ് ഇതിനായി ഏജന്റുമാർ ഫീസായി ഈടാക്കുന്നത്.
സംസ്ഥാനത്തുനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വാഹനത്തിന്റെ ഫോട്ടോമാത്രം പോരാ. ഒ.ടി.പി. സംവിധാനവും വാഹനം പരിശോധനകേന്ദ്രത്തിൽ കൊണ്ടുവരണമെന്നും നിർബന്ധമുണ്ട്. അതിനാലാണ് ഇത്തരത്തിൽ ഏജന്റുമാരെ സമീപിക്കുന്നത്.
ജനുവരി 30-ന് കോഴിക്കോട് ജില്ലയിലുള്ള പുകപരിശോധന കേന്ദ്രത്തിലെത്തിയ വാഹനത്തിന് തകരാറുകളുള്ളതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഉടനെ ഫോട്ടോ എടുത്തുനൽകാൻ ഒരാൾ ഫോണിൽ വിളിച്ചുപറഞ്ഞു. ഫോട്ടോ അയച്ച് മിനിറ്റുകൾക്കുള്ളിൽ ഉത്തർപ്രദേശിൽനിന്ന് സർട്ടിഫിക്കറ്റ് എടുത്തുനൽകി. അതുപോലെ മറ്റൊരു വാഹനത്തിന് ത്ധാർഖണ്ഡിൽനിന്ന് സർട്ടിഫിക്കറ്റ് നൽകിയ സംഭവവും ഉണ്ടായിരുന്നു.
ഇത്തരത്തിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹനവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് നാഷണൽ ഇൻഫർമാറ്റിക് സെന്റർ മുഖേന വ്യാജസർട്ടിഫിക്കറ്റ് നൽകിയ പരിശോധനകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ തട്ടിപ്പ് നടത്തി സർട്ടിഫിക്കറ്റ് കൈക്കലാക്കുന്ന വാഹനങ്ങൾക്കെതിരേയും സർട്ടിഫിക്കറ്റ് നൽകുന്ന പുകപരിശോധന കേന്ദ്രങ്ങൾക്കെതിരേയും കർശനനടപടി സ്വീകരിക്കുമെന്ന് എൻ.ഐ.സി. കേരള ഡയറക്ടർ പ്രദീപ് സിങ് പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് പെട്രോൾവാഹനങ്ങൾക്ക് 100 രൂപയും ഡീസൽ വാഹനങ്ങൾക്ക് 130 രൂപയാണ് പരിശോധന നടത്താനായി നൽകേണ്ടത്. എന്നാൽ, ഏജന്റുമാർ മുഖേന നൽകുമ്പോൾ 1000 രൂപമുതൽ നൽകണം.
Content Highlights: Beware of agents offering fake pollution certificates from other states. Kerala Motor Vehicle Dept. taking strict action against fraudulent practices.
Published: 04 Feb 2026, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented